കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/സ്നേഹിക്കാം പൂമ്പാറ്റയെ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹിക്കാം പൂമ്പാറ്റയെ

പൂമ്പാറ്റേ പൂമ്പാറ്റേ
പാറിപ്പോവതെങ്ങോട്ടാ
ചെടികളിതാ പൂക്കളിതാ
തേൻ കുടിക്കാം ധാരാളം
ഞാൻ നട്ട ചെടിയാണേ
എന്റെ സ്വന്തം പൂക്കളാണേ
പൂമ്പാറ്റക്കറിയാമോ
പൂക്കളുടെ പേരുകൾ
പറഞ്ഞുതരാം വന്നാട്ടേ
നിറങ്ങൾ അറിയോ പൂമ്പാറ്റേ
കാണാം നേരിൽ വന്നാട്ടേ
കൂട്ടുകൂടാം കളിച്ചീടാം
പാട്ടുപാടി രസിച്ചീടാം
പാറിപ്പാറിപ്പോകാതെ
എന്നുടെയരികിൽ വാവാവാ...

ആദിഷ് .കെ
2 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത