കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയും പരിസ്ഥിതിയും

വീടിനു മുന്നിൽ പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പലതരം നിറങ്ങളിൽ എന്തു രസം
പൂക്കൾ കാണും നേരത്ത്
മുല്ലപ്പൂവും തെച്ചിപ്പൂവും
വിടർന്നെന്നെ നോക്കുന്നു
റോസാപ്പൂവും ചെമ്പരത്തിയും
കാറ്റിലാടിക്കളിക്കുന്നു
തേൻകുടിക്കാൻവന്നല്ലോ
പൂമ്പാറ്റകളും വണ്ടുകളും
പരിസ്ഥിതി ഇങ്ങനെ മാറാനായ്
എന്നും നമ്മൾ ശ്രമിക്കേണം
ഭംഗിയോടെ കാത്തീടാൻ
ചെടികൾ നട്ടുവളർത്തീടാം
കൺകുളിർക്കെ കണ്ടീടാം
പൂക്കൾ കണ്ട് രസിച്ചീടാം
എത്ര നിറത്തിൽ പൂമ്പാറ്റ
മാറിമാറി വന്നീടും
പരിസ്ഥിതി എന്നും സുന്ദരമായ്
സംരക്ഷിക്കാം കൂട്ടരേ...

അമേയ ബൈജു
2 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത