കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വന്ന മാറ്റം
കൊറോണ വന്ന മാറ്റം
ഒരിടത്ത് ബാലു എന്ന കൊച്ചു മിടുക്കൻ ഉണ്ടായിരുന്നു. അവന് ആഹാരം കൊടുക്കലും അവന്റെ കാര്യങ്ങൾ നോക്കുന്നതും വേലക്കാരിയായിരുന്നു. അവന്റെ അച്ഛൻ ഗൾഫിലായിരുന്നു. അമ്മ ജോലിക്ക് പോകുന്നതു കൊണ്ട് ബാലു എഴുന്നേൽക്കുന്നതിനുമുൻപേ തന്നെ അമ്മ പോവാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കവേയാണ് ചൈനയിൽ കോവിഡ്-19 എന്ന മഹാമാരി പ്രത്യക്ഷപ്പെട്ടത്. ടി.വി കളിലും പത്രങ്ങളിലും എല്ലാം ഇതിനെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുനിന്നു. ദിവസം തോറും മരണസംഖ്യ കൂടിക്കൂടി വന്നു.ഒരു ദിവസം ബാലു സ്കൂളിൽ പോയപ്പോൾ മാഷ് പറഞ്ഞു, കൊറോണ പടരുന്നതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് അറിയിപ്പ് കിട്ടിയെന്ന്. പിറ്റേന്ന്മുതൽ ബാലു സ്കുൂളിലേക്ക് പോവാതായി. കുുട്ടിക ളുടെ കൂടെയുള്ള കളിയും ചിരിയും ഇല്ലാതായപ്പോൾ അവൻ ഒന്നുകൂടി ഒറ്റപ്പെട്ടു. ഇങ്ങനെ കുറേ ദിവസങ്ങൾ കടന്നുപോയി. അവൻ ടി. വി കാണുന്ന തിനിടയിൽ ഇങ്ങനെ ഒരറിയിപ്പ് കണ്ടു.കൊറോണ പടരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണമെന്ന്! .ഇത് കാരണം ആരും ജോലിക്ക് പോകാതെയും നിരത്തിലിറങ്ങാതെയും വീട്ടിൽ കഴിയണമെന്നും കണ്ടു. ഈ വാർത്ത കണ്ട് അവന്റെ അമ്മയെയും കളിക്കാൻ അടുത്ത് കിട്ടുമെന്ന് വിചാരിച്ച് ബാലു ആഹ്ളാദം കൊണ്ട് തുള്ളിച്ചാടി . അവൻ അമ്മയുടെ കൂടെ ആടിയും പാടിയും കളിച്ചു രസിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകാനും അത്യാവശ്യഘട്ടങ്ങളിൽ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാൻ അമ്മയെ ഓർമ്മിപ്പിക്കാനും ബാലു മറന്നില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ