കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ടി വി തുറന്നാൽ എല്ലാ ചാനലിലും കൊറോണ എന്ന മഹാമാരിയെ കുറിച്ചുള്ള വാർത്തയാണ് ഉള്ളത് .ടി വി കണ്ട ഒരു വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു.വഴിയരികിലുള്ള ഭിക്ഷക്കാർക് പോലീസ്‌കാർക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി .പ്രത്യേകതരം വസ്ത്രങ്ങൾ അണിഞ്ഞ ആൾക്കാരെ ടീവിയിൽ കണ്ടപ്പോൾ അമ്മയോട് ചോദിച്ചു ഇവരൊക്കെ ആരാണെന്നു .കൊറോണ എന്ന വൈറസ് ബാധിച്ച രോഗികളെ നോക്കുന്ന ആരോഗ്യ പ്രവർത്തകരാണെന്നും രോഗം വേണ്ടിയാണു വസ്ത്രം ധരിച്ചിരിക്കുന്നതെന്നും 'അമ്മ പറഞ്ഞു തന്നു .അപ്പോഴാണ് കൊറോണ എന്ന രോഗം ഇത്രയും ഭീകരനാണെന്നു മനസിലായത് .കൊറോണ എന്ന മഹാമാരി കാരണമാണ് അച്ഛൻ പണിക്കുപോകാത്തതും ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തതും .എല്ലാവരും വീട്ടിലിരുത്തി കൊറോണ എന്ന ഭീകരൻ ലോകത്തെങ്ങും ചുറ്റി നടക്കുകയാണ് ..ഇതിനെ ഇല്ലാതാക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം.കൊറോണ എന്ന രോഗം വരാതിരികുവാൻ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കുകയും ചെയ്യണമെന്ന സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.നമുക്ക് രോഗം വരാതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം .നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപ്പകൽ ഇല്ലാതെ പ്രവർത്തിക്കുന്നത് ഈ മഹാമാരിയെ തുരത്താനാണ്. എത്രയും പെട്ടെന്ന് കൊറോണ എന്ന മഹാമാരി ലോകത്തു നിന്നും ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കാം .......

ആദിത്യൻ. കെ
2 കാ‍ഞ്ഞിരങ്ങാട്.എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം