കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ഞാനും


ചൈനയിലെ വുഹാൻ സിറ്റിയിൽ കൊറോണ പടർന്നപ്പോൾ എനിക്ക് വളരെ പേടിയായിരുന്നു. ഞാൻ വീട്ടിലുള്ള എല്ലാവരോടും ഇത് പറഞ്ഞ് കുറേ കരഞ്ഞു. അത് ചൈനയിലല്ലേ എന്ന് പറഞ്ഞ് അമ്മ ആശ്വസിപ്പിച്ചു.പിന്നെ എൽ.എസ്.എസിൻ്റെ തിരക്കായപ്പോൾ എല്ലാം മറന്നു. എൽ.എസ്.എസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കളിക്കാമെന്ന് കരുതിയപ്പോഴാണ് കൊറോണ കേരളത്തിൽ വന്നതും സ്കൂൾ അടച്ചതും. ആദ്യം സങ്കടം തോന്നിയെങ്കിലും എല്ലാവരുമൊന്നിച്ച് കളിക്കാമെന്ന് വച്ച് സന്തോഷിച്ചു. അപ്പോഴല്ലേ അറിയുന്നത് പുറത്തിറങ്ങാൻ പാടില്ലെന്ന്.... ഞാൻ ഒറ്റപ്പെട്ട പോലെ തോന്നി. ടി .വി കണ്ട് ദിവസങ്ങൾ തള്ളി നീക്കുമ്പോഴും ഇഷാനും ഗൗതുവിനും ഒപ്പം കളിക്കണമെന്ന് വാശി പിടിച്ചു. ഒന്നും നടന്നില്ല. ടി.വി. യിലുള്ള വാർത്തകൾ കണ്ടപ്പോൾ ഇങ്ങനെ തന്നെ കഴിച്ചുകൂട്ടുന്നതാണ് നല്ലത് എന്ന് മനസ്സിലായി. മരണവും ഭീതിയും നിറച്ച് കൊറോണ വൈറസ് ലോകമെമ്പാടും പടർന്ന് പന്തലിക്കുകയാണ്. ഏറ്റവും വികസിത രാജ്യമായ അമേരിക്കയിലും ഇത് വളരെയധികം മരണം വിതച്ചു. വാക്സിൻ ഇതുവരെ കണ്ടെത്തിയില്ല. ഇനി കണ്ടെത്തുമോന്ന് അറിയുകയുമില്ല. ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌. ഞങ്ങൾക്കു വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസിനോടും എല്ലാവർക്കും നന്ദി പറയുന്നു,,, ഇനിയൊരു മഹാമാരി ഇല്ലാതിരിക്കട്ടെ..
 

കിഷൻ.വി.പ്രദീഷ്.
4 കഴുങ്ങുംവെള്ളി എൽ.പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം