കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വഗ്രാമം
ശുചിത്വഗ്രാമം
ചിത്തിരപുരം എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടുത്തെ ജനങ്ങളൊക്കെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഉള്ള ആൾക്കാർക്കൊക്കെ പകർച്ചവ്യാധി പിടിപെട്ടു. കുട്ടികളെന്നില്ല വലിയവരെന്നില്ല എല്ലാവർക്കും രോഗം തന്നെ. തന്റെ ഗ്രാമവാസികളെ ഓർത്ത് ഗ്രാമത്തലവൻ വളരെയധികം ദുഃഖിതനായി, ഇതിനുള്ള ഒരു പ്രതിവിധി തേടി അദ്ദേഹം ഒരു യാത്ര പുറപ്പെട്ടു. അങ്ങനെ രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം ഗ്രാമത്തലവൻ ഒരു സന്യാസിയുടെ അടുത്തെത്തി.വളരെ ദുഃഖിതനായ ഗ്രാമത്തലവനെ കണ്ട് സന്യാസി കാര്യം എന്താണെന്ന് തിരക്കി.സങ്കടത്തോടെ ഗ്രാമത്തലവൻ തന്റെ ഗ്രാമവാസികൾക്ക് സംഭവിച്ച പകർച്ചവ്യാധിയെ കുറിച്ച് പറഞ്ഞു എല്ലാം കേട്ട സന്യാസി ഗ്രാമത്തലവന് ഒരു ഉപായംപറഞ്ഞുകൊടുത്തു .സന്തോഷത്തോടെ സന്യാസിയോട് നന്ദി പറഞ്ഞ് ഗ്രാമത്തലവൻ തന്റെ ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. നാട്ടിലെത്തിയ ഉടനെ ഗ്രാമത്തലവൻ ഓരോ വീട്ടിലും പോയി അവരുടെ പരിസര ശുചിത്വം പരിശോധിച്ചു, ശുചിത്വം ഒട്ടുമില്ലാത്ത വീടുകളാണ് തന്റെ ഗ്രാമത്തിലുള്ളതെന്ന് ഗ്രാമത്തലവന് മനസ്സിലായി. ഉടനെ തന്നെ ഗ്രാമവാസികളെയെല്ലാം വിളിച്ചു സന്യാസി പറഞ്ഞതുപോലെ വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും അവർക്ക് പറഞ്ഞുകൊടുത്തു, ഗ്രാമത്തലവൻ പറഞ്ഞതൊക്കെ അതേപോലെ ഗ്രാമവാസികൾ അനുസരിച്ചു. കുറച്ചു നാളുകൾക്ക് ശേഷം ഗ്രാമവാസികൾക്ക് ആരോഗ്യവും പഴയ സന്തോഷവും തിരിച്ചു കിട്ടി . ഇപ്പോൾ വ്യക്തി ശുചിത്വത്തിലും പരിസര ശുചിത്വത്തിലും ചിത്തിരപുരം ഗ്രാമം ഒന്നാമതാണ്. കൂട്ടുകാരെ ഈ കഥയിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ വ്യക്തിശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ഏതൊരു രോഗത്തെയുംനമുക്ക് അകറ്റിനിർത്താം എന്ന കാര്യം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ