കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കണ്ണന്റെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണന്റെ ദുഃഖം

പതിവുപോലെ കണ്ണൻ സ്കൂളിൽ പോകാൻ തയ്യാറായി. സ്കൂളിൽ എത്തിയപ്പോഴാണ് അവൻറെ കൂട്ടുകാർ സയൻസ് പരീക്ഷ ഉള്ള കാര്യം പറയുന്നത് കേട്ടത് .അവൻ ആകെ പേടിയായി കാരണം അവനൊന്നും പഠിച്ചിട്ട് ഉണ്ടായിരുന്നില്ല അവന്പൊതുവെ ബുദ്ധിമുട്ടായിരുന്നു സയൻസ് . അങ്ങനെ പരീക്ഷ ക്കു അവ ന് കുറച്ചു മാർക്ക് മാത്രമേ കിട്ടിയുള്ളൂ. ടീച്ചറുടെ കയ്യിൽ നിന്ന് അടിയും കിട്ടി .പിറ്റേ ദിവസം തൊട്ട് അവൻ സ്കൂളിൽ പോയില്ല. ഒരു ദിവസം ടീച്ചർ അവൻറെ അമ്മയെ അന്വേഷിച്ചു അവരുടെ വീട്ടിലെത്തി. അപ്പോഴാണ് അറിയുന്നത് അവൻറെ അമ്മ വേറെ വീട്ടിൽ പോയി ജോലി ചെയ്ത് പണം ഉണ്ടാക്കിയാണ് അവനെ പഠിപ്പിക്കുന്നത് . സൂര്യനുദിക്കുമ്പോൾ അവർ വീട്ടിൽ നിന്ന് ഇറങ്ങി രാത്രി ആണ് തിരിച്ചു വരുന്നത് അച്ഛനോ മറ്റു സഹോദരങ്ങളോ അവനില്ല .അച്ഛൻ അവന്റെ ചെറുപ്പത്തിൽതന്നെ അസുഖം ബാധിച്ച് മരിച്ചു. അതിനാൽ അവൻറെ പഠനത്തിൽ ശ്രദ്ധിക്കാൻ ആരുമില്ല. അതൊക്കെ കേട്ട് ടീച്ചർക്ക് സങ്കടമായി അന്ന് മുതൽ മുതൽ അവൻറെ കാര്യത്തിൽ ടീച്ചർ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവൻ മിടുക്കനായ പഠിച്ചു നല്ല ജോലി കിട്ടി അമ്മക്ക് തുണ ആയി മാറി.

നിവേദ് പി സി
മൂന്നാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ