കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മളെല്ലാവരും പരിസ്ഥിതി സംരക്ഷിക്കണം. പരിസ്ഥിതി ഇല്ലെങ്കിൽ നമ്മുടെ ജീവിതവും ഇല്ല.മരങ്ങളും ചെടികളും വെട്ടിനശിപ്പിക്കുന്നത് വനനശീകരണത്തിന് കാരണമാകുന്നു. മനുഷ്യൻ ഓരോ തവണയും ഇത് ചെയ്യുമ്പോൾ നമ്മുടെ ഭൂമിയാണ് ഇല്ലാതാകുന്നത്. കുട്ടികളായ നാം ധാരാളം ചെടികളും മരങ്ങളും നട്ടു വളർത്തണം. അങ്ങനെ ഭൂമിയെ നമുക്ക് സംരക്ഷിക്കണം .അതുപോലെ നമ്മുടെ തോടുകളിലും റോഡുകളിലും മനുഷ്യൻ ചപ്പും ചവറും മാലിന്യങ്ങളും നിക്ഷേപിക്കുന്നു. ഇതും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.വായു, ജലം, മണ്ണ് ഇവ എല്ലാം ചേരുമ്പോഴാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനി ൽപ്പുണ്ടാകുന്നത്.മനുഷ്യൻറെ കൂട്ടായ പ്രവർത്തനത്തിലൂടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും

ആദിത്യൻ കെപി
6 A കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം