കരിയാട് നമ്പ്യാർസ് യു പി എസ്/അക്ഷരവൃക്ഷം/കോവിഡിൽ പതറാതെ

കോവിഡിൽ പതറാതെ

കോവിഡിൻ ഭീതിയിൽ ലോകം മുഴുക്കെയും
ഞെട്ടിവിറച്ചിടും നേരമിതിൽ
കോവിഡിൻ വ്യാപനം തടയുവാനിന്നിതാ
 മാർഗ്ഗങ്ങൾ ഓരോന്നായി ചൊല്ലിടുന്നു .....
വ്യക്തി ശുചിത്വം നാം പാലിക്കണം
വൃത്തിയെ വൃത്തിയായി ചെയ്തിടേണം
ഇരുകരമങ്ങ് കഴുകുന്ന നേരത്ത്
ലായനി സോപ്പ് പതിപ്പിക്കണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത്
തുപ്പരുത് മൂക്ക് ചിറ്റരുത്
തുമ്മൽ വരുന്ന നേരത്ത് അടച്ചിടണം
 മൂക്കുപൊത്തീടണേ
രോഗം വരാതിരിക്കാനായി തമ്മിൽ
ഒരു കൈ അകലം പാലിക്കണം
 യാത്രാനിയന്ത്രണം കരുതി ഉറപ്പിച്ച്
യാമങ്ങൾ വീട്ടിൽ ചെലവാക്കണം
വൈറസ് വൈറലായിമാറുംമുമ്പ്
 നമുക്കീ വിപത്തിനെ തുരത്തീടണം
നഴ്സുമാർ ഡോക്ടർമാർ പോലീസുമൊക്കെയും
 രാവും പകലും പണിതീടുന്നു.
 ഊണും ഉറക്കവുമെല്ലാം വെടിഞ്ഞിട്ടു
നാടിനായ് സേവനം ചെയ്തിടുന്നു.
നാടുഭരിക്കും അധികാരികൾതന്റെ
നിർദ്ദേശമേതുമേ പാലിക്കണം.
കല്പന അകലം ലങ്കനം ചെയ്യാതെ
 ഒരുമയോടെന്നും നാം പ്രാർത്ഥിക്കേണം.
ആരോഗ്യപ്രവർത്തകർതൻ പിൻഭലമായ് തീരാം
വൈറസാം കൊറോണയെ തുരത്തിടാം നമുക്ക്

താര ടി പി
6 ഇ കരിയാട് നമ്പ്യാർസ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത