കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം
കുട്ടികളിലെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം രൂപീകൃതമായ സാഹിത്യ വേദിയാണ് വിദ്യാരംഗം സാഹിത്യ വേദി.പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷിയും സാഹിത്യ അഭിരുചിയും ഇവിടെ വളർത്തിയെടുക്കുന്നു.
സബ്ജില്ലാ തലത്തിൽ തുടർച്ചയായി നിരവധി തവണ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടാൻ സാധിച്ചിട്ടുണ്ട്. ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് എം വി ജനാർദ്ദനൻ മാസ്റ്ററാണ്. മാഷിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് 'കളിവഞ്ചി' എന്ന പേരിൽ പതിപ്പ് ഇറക്കിയിട്ടുണ്ട്. നാടക- കവിതാ സാഹിത്യ ശില്പശാല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.'സ്ലേറ്റും പെൻസിലും ' , ' ഓണനിലാവ്' എന്നീ പേരുകളിൽ പത്രികകളും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് 'വിജ്ഞാന കേളി ' എന്ന പേരിൽ 2019 ൽ സംഘടിപ്പിച്ചു.
വിദ്യാരംഗം സബ് ജില്ലാ സാഹിത്യോത്സവം 2007ൽ നമ്മുടെ വിദ്യാലയത്തിൽ നടത്തുകയും ആ വർഷം വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ വിപുലമായി നടത്തി വരുന്നു. 2016-ൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'കണ്ണിലുണ്ണി' എന്ന പേരിൽ ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. 2018-ൽ വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ വിദ്യാലയ ത്തിൽ വെച്ച് നടന്നിട്ടുണ്ട്.
2021-22 അദ്ധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യോത്സവത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.കവിതാ രചന :പാർവതി നമ്പ്യാർ,ചിത്രരചന: ശ്രാവൺ.കെ.പി,കാവ്യാ ലാപനം: ആര്യ നന്ദ അനിൽ,അഭിനയം: ഗൗതം ഗണേഷ്മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ലയിൽ സമ്മാനാർഹരായി.വിദ്യാരംഗം കൺവീനർ മെറീന ടീച്ചറുടെ നേത്യത്വത്തിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നല്കി.
2023-24
വിദ്യാരംഗം കലാ സാഹിത്യത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.വായന മത്സരം ,'അമ്മ വായന ക്ലാസ് തലം ,ക്വിസ്സ് ,കഥ വായന നടത്തി.
ബഷീർ ദിനത്തിന്റെ ഭാഗമായി , ബഷീർ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ അരങ്ങിലെത്തിച്ചു.
-
മികച്ച വിദ്യാലയം 2014-15
-
മികച്ച വിദ്യാലയം 2015-16
-
ഷെമി ഗോവിന്ദ് വിദ്യാരംഗം ക്യാമ്പിൽ
-
രാജൻ മാഷ് ക്യാമ്പിൽ
-
സാഹിത്യോൽത്സവ വിജയികൾ 2021-22
ബാലസഭ
വിദ്യാരംഗം സാഹിത്യ വേദി പോലെ എൽ പി വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകൃതമായ സാഹിത്യ രംഗമാണ് ബാലസഭ.വിദ്യാരംഗത്തോട് ചേർന്നാണ് പ്രവർത്തനം.എല്ല ആഴ് ചകളിലും ബാല സഭ ചേർന്നു കുട്ടികൾ കലാപ്രകടനം നടത്താറുണ്ട്. വിഷയങ്ങൾ നൽകി കഥ കവിത രചന ചിത്ര രചനാ എന്നിവ നടത്താറുണ്ട്.
വിദ്യാരംഗം സാഹിത്യോത്സവത്തിൽ കവിതാലാപനത്തിൽ 2019 -ൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാരംഗം സാഹിത്യ വേദി അദ്ധ്യാപകർക്കു വേണ്ടി നടത്തിയ കവിതാലാപന മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ അദ്ധ്യാപിക ശ്രീമതി ഷീജ മുകുന്ദൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
2023-24
സ്കൗട്ട്&ഗൈഡ്സ്
1994 മുതൽ എൽ.പി വിഭാഗം ആൺകുട്ടികൾക്കായി കബ്ബും, പെൺകുട്ടികൾക്കായി ബുൾബുളും ഓരോ യൂണിറ്റ് വീതം രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ബുൾബുൾ പ്രാരംഭം കുറിച്ചത് കെ സി വത്സല ടീച്ചറും തുടർന്ന് ബിന്ദു pp ടീച്ചറും ഇതിന്റെ നേതൃത്വം ഏറ്റെടുത്തു.
1999 ൽ ശ്രീമതി: ടി.ഡി. മറിയാമ്മ ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഒരു യൂണിറ്റ് ഗൈഡ്സും , 2002 മുതൽ ശ്രീ.ഷാജു ജോസഫ് മാസ്റ്റർ സ്കൗട്ട് മാസ്റ്ററായിട്ടുള്ള ഒരു യൂണിറ്റ് സ്കൗട്ടും സ്കൂളിന്റെ സർവ്വതോന്മുഖമായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇടപെട്ട് വരുന്നു.
2015 ൽ ഹിന്ദി അധ്യാപകൻ ശ്രീ. ഇ.വി നാരായണൻ മാസ്റ്റർ സ്കൗട്ട് മാസ്റ്ററായി രണ്ടാമതൊരു യൂണിറ്റ് കൂടി രൂപീകൃതമായി.
നിലവിൽ രണ്ട് യൂണിറ്റ് സ്കൗട്ടും, ഒരു യൂണിറ്റ് ഗൈഡ്സും സജീവമായി പ്രവർത്തിക്കുന്നു.
-
സ്കൗട്ട് ടീം
-
പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരണം - 2019
-
പോസ്റ്റോഫീസ് ശുചീകരണം - 2018
-
റാലി
-
നിലവിൽ രാജ്യ പുരസ്കാർ പരീക്ഷയ്ക്ക് യോഗ്യത നേടിയ കുട്ടികളോടൊപ്പം സ്കൗട്ട് മാസ്റ്റർ
-
സ്കൗട്ട് ഗൈഡ്സ് ക്യാമ്പ് 2021-22