കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-19

ജൂൺ 17 ചങ്ങമ്പുഴ അനുസ്മരണം [1]

ചങ്ങമ്പുഴ അനുസ്മരണത്തിൻറെ ഭാഗമായി ഓരോ ക്ലാസുകളിലും പോസ്റ്ററുകൾ നിർമ്മിച്ചു

ജൂൺ 19 വായനാദിനം [2]

പി എൻ പണിക്കർ അനുസ്മരണം നടത്തി വായനാദിനത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ സാഹിത്യ ക്വിസ്, എന്നിവ നടത്തി 19 മുതൽ 25 വരെ വായനാപക്ഷാചരണം ആചരിച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ  നിർമ്മിച്ചു. പോസ്റ്റർ പ്രദർശനം ഉണ്ടായി.

ജൂലൈ 11 ലോക ജനസംഖ്യാദിനം [3]

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ 8 ബിയിലെ അഭിനന്ദ് ടി ഒന്നാം സ്ഥാനവും 10 ബിയിലെ  അദ്വൈത്  ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി..

ജൂലൈ 21 ചാന്ദ്രദിനം [4]

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സി.ഡി പ്രദർശനം നടത്തി. ചാന്ദ്രദിന കുറിപ്പ് കുട്ടികൾ തയ്യാറാക്കി.

ആഗസ്റ്റ് 6 9 ഹിരോഷിമ[5] നാഗസാക്കി ദിനം[6]

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, കാർട്ടൂൺ എന്നിവ നിർമ്മിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധത്തിൻറെ ദോഷവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം [7]

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസംബ്ലി ചേർന്ന് സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ പ്രസംഗം നടത്തി.  അധ്യാപകർ ധീരദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിജയം നേടിയ എസ്എസ്എൽസി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുകയും ചെയ്തു.  ക്വിസ്സ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നിവ ഉണ്ടാക്കി.  സബ്ജില്ലാ തല വാർത്ത വായന മത്സരത്തിൽ  നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പങ്കെടുത്തു.

സപ്തംബർ 5 അധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള  അവസരം നൽകി. കുട്ടികൾക്ക് താല്പര്യമുള്ള വിഷയം ക്ലാസ്സിൽ നിന്നും മറ്റു കുട്ടികളെ പഠിപ്പിക്കുവാൻ ഒരു അവസരം ലഭിച്ചത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാഴ്ചയായി മാറി. ജെ.ആർ.സി കേഡറ്റുകൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു.

ഒക്ടോബർ 21

കാർഷിക ക്ലബ്ബ് കൺവീനർ ലബീബ് മാസ്റ്റർ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ പച്ചക്കറി വിളവെടുപ്പ് നടത്തി. തികച്ചും ജൈവരീതിയിൽ നടത്തിയ പച്ചക്കറി കൃഷിക്ക് മികച്ച വിളവ് ലഭിക്കുകയുണ്ടായി. വിളവെടുപ്പ് പ്രാദേശിക വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

ജനുവരി 24 ബാലികാ ദിനം [8]

ബാലികാദിനത്തോടനുബന്ധിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി ആരോഗ്യ സംരക്ഷണ ക്ലാസ്സ് എടക്കാട്  ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ.സി.ഡി എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പിടിഎ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.

ജനുവരി 26 റിപ്പബ്ലിക് ദിനം [9]

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന്  ദേശഭക്തിഗാനം ആലപിച്ചു.

പഠനോത്സവം

28 -1- 2019 തിങ്കൾ പഠനോത്സവം സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്..

പഠന മികവ് തെളിയിക്കുന്ന തരത്തിലുള്ള കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, കവിതകൾ, കഥകൾ എന്നിവ പ്രദർശിപ്പിച്ചു. പ്രശസ്ത എഴുത്തുകാരുടെ പ്രൊഫൈലുകൾ കുട്ടികൾ എഴുതി തയ്യാറാക്കി പ്രദർശനത്തിൽ ഉൾപ്പെടുത്തി. കുട്ടികളുടെ കൈയ്യെഴുത്ത് മാസിക, ഗ്രീറ്റിംഗ് കാർഡ് എന്നിവ മേളയിൽ ഇടം നേടി. ഇംഗ്ലീഷ് പത്രം, മാഗസിൻ, വീക്കിലി തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പ്രദർശിപ്പിച്ചു. ഇംഗ്ലീഷിൽ അഭിരുചി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന പ്രദർശനവും ഉണ്ടായിരുന്നു. റഫറൻസ് ബുക്ക് ഡിക്ഷ്ണറി കൾ എന്നിവ പ്രദർശിപ്പിച്ചു. കൂടുതൽ വായിക്കുക....

അവലംബം