കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പഠനോത്സവം

പഠനോത്സവം

മലയാളം

മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "മധുരം മലയാളം" എന്ന പേരിൽ  ഒമ്പതാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട നാടൻ വിഭവങ്ങളും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മറ്റ് ഭക്ഷ്യവിഭവങ്ങളും  ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു., "മയിൽപീലി", "ജാലകം" എന്ന പേരിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാസികയും "വിസ്മയം തീർക്കുമീ യാത്രകൾ" എന്ന ഒരു യാത്ര വിവരണം ,ഫോക്‌ലോറുമായി ബന്ധപ്പെട്ട് "കേരളീയ കലകൾ" എന്ന ആൽബം തയ്യാറാക്കി പ്രദർശിപ്പിച്ചു. എട്ട്, ഒമ്പത് ക്ലാസുകളിലെ പാഠഭാഗങ്ങളുടെ ആശയം ചിത്രങ്ങളിലൂടെ പ്രദർശിപ്പിച്ചു.

അറബിക്

പഠനോത്സവത്തിന്റെ  ഭാഗമായി അറബിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശേഖരിച്ച വസ്തുക്കളുടെയും കുട്ടികളുടെ കരവിരുതുകളുടെയും പ്രദർശനം നടന്നു. അറബി ഭാഷാ ചരിത്രങ്ങൾ വിശാലമായി  പ്രദർശിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മഹാശേഖരവും കാലിഗ്രാഫികളുടെ പ്രദർശനവും കണ്ണുകാണാത്തവർക്കുള്ള ബ്രെയിൻലിപികളുടെ പ്രദർശനവും കാഴ്ചക്കാരിൽ അത്ഭുതമുളവാക്കി. അറബി കവികളുടെ ചരിത്രവും ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ ഗ്രന്ഥം ഉൾപ്പെടെ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

ഗണിതശാസ്ത്രക്ലബ്ബ്

സ്കൂൾതല പഠനോത്സവത്തിൽ ഗണിത ശാസ്ത്രമേളയിൽ കുട്ടികൾ നമ്പർചാർട്ട്, ജോമട്രിക്കൽ ചാർട്ട്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ഗണിത മാഗസിൻ തുടങ്ങിയവ അവതരിപ്പിച്ചു.

സാമൂഹ്യശാസ്ത്രം

സാമൂഹ്യശാസ്ത്രത്തിൻറെ ഭാഗമായി നടന്ന മെഗാ എക്സ്പോ-19 ചരിത്രത്തെ പുനർ നിർമ്മിക്കാൻ ആവശ്യമായ നാണയങ്ങൾ, (പഴയകാല ഓട്ടുനാണയങ്ങൾ ആധുനിക നാണയങ്ങളും അറബ് രാജ്യ വൈദേശിക നാണയങ്ങളും ഉണ്ടായിരുന്നു) പാഠഭാഗവുമായി ബന്ധപ്പെട്ട് വിവിധതരം സ്റ്റിൽ, വർക്കിംഗ് മോഡൽ, സാമൂഹ്യ ശാസ്ത്രത്തെ പൊതുസമൂഹവുമായിബന്ധിപ്പിക്കുന്ന വിവിധ വിഷയങ്ങൾ അടങ്ങിയ കൊളാഷ് പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ചെമ്പ്, ഇരുമ്പ്, സ്റ്റീൽ, മരം, പ്ലാസ്റ്റിക് എന്നിവ പരിണാമ ക്രമത്തിൽ ക്രമീകരിച്ചു വച്ചു. ചരിത്ര പുസ്തകങ്ങൾ, കുട്ടികളുടെ മാസിക, ഭൂപടം തുടങ്ങിയവയും എക്സിബിഷന്റെ  പ്രധാന ആകർഷകമായി നിലകൊണ്ടു.

സയൻസ്

പത്താം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ബൾബുകളുടെ ക്രമീകരണവും ഒമ്പതാം ക്ലാസ്സിലെ പ്രകാശത്തിൻറെ അപവർത്തനവുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. മാഗസിനുകൾ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് സ്വന്തമായി ഇലകളുടെആസ്യരന്ദ്രം, സൂക്ഷ്മദർശിനി ഉപയോഗിച്ച് നിരീക്ഷിക്കുവാനുള്ള സൗകര്യം ഒരുക്കി . സസ്യങ്ങളിലെ  ഇലകളുടെ ക്രമീകരണം ഇഴവള്ളികൾ എന്നിവ തിരിച്ചറിയുന്നതിന് വിവിധ തരം സസ്യങ്ങൾ ശേഖരിച്ചു. ജീവിതശൈലി രോഗങ്ങൾ, ചാർട്ടുകൾ പ്രദർശിപ്പിച്ചു. സ്ലൈഡുകൾ, ശാസ്ത്രപതിപ്പ് എന്നിവയുടെ പ്രദർശനവും നടത്തി. സസ്യങ്ങളിലെ ശ്വസനം നിരീക്ഷിക്കുവാൻ  കുളചണ്ടി ഉപയോഗിച്ച് പരീക്ഷണം ചെയ്തു.

ഐ ടി

ലിറ്റിൽ കൈറ്റ്സിന്റെയും  ഐ.ടി.ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ സഹായത്തോടെ എക്സ്പോ 2019 റിപ്പോർട്ട് തയ്യാറാക്കി.

ഹിന്ദി

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഭാഷാ പഠനം രസകരമാക്കാൻ വിവിധതരം ചാർട്ടുകളുടെ പ്രദർശനം, കുട്ടികളുടെ ചാർട്ട് നിർമ്മാണം എന്നിവയും സാഹിത്യത്തിൽ അറിവ് വർദ്ധിപ്പിക്കുവാൻ സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.

ഉറുദു

പഠനോത്സവത്തിന്റെ ഭാഗമായി ഉറുദു ക്ലബ്ബ് മികവാർന്ന പ്രദർശനം നടത്തി. ഭാഷാ ചരിത്രത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ സാധിച്ചു. പ്രദർശനത്തിൽ ഉറുദു കാലിഗ്രാഫിയുടെയും, പുസ്തകങ്ങളുടെയും പ്രദർശനം നടത്തി. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പഠന മികവ് പ്രദർശനത്തിൽ ഉൾകൊള്ളിച്ചു.

പ്രവർത്തി പരിചയ ക്ലബ്

പഠനോത്സവത്തിന്റെ  ഭാഗമായി സ്കൂളിൽ  പ്രവർത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രദർശനവും വിൽപനയും നടന്നു. കുട്ടികൾ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഉണ്ടാക്കിയ ഉല്പന്നങ്ങളും സബ്ജില്ലാ, ജില്ലാതല മേളകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളും പ്രദർശനത്തിൽ പ്രധാന ഇനങ്ങളായി മാറി. പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ആശയത്തിന്റെ  അടിസ്ഥാനത്തിൽ സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങൾ (സോപ്പ്, ഗ്ലാസ് പെയിൻറ്, ആഭരണം, എൽ.ഇ.ഡി ബൾബ്, കളിപ്പാട്ടങ്ങൾ) പ്രദർശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വിൽപ്പനയും നടത്തി. അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞു.