Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടന്റേയും ബാബുവിന്റെയും ഒരു ദിവസം
ഒരിടത്തു ഒരു ഗ്രാമത്തിൽ കുട്ടനെന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അവൻ ഒരു നല്ല സുഹൃത്തും ഉണ്ടായിരുന്നു. അവന്റെ പേരാണ് ബാബു. ഇവർ അടുത്തടുത്ത വീട്ടിൽ ആയിരുന്നു. അങ്ങനെയാണ് ഇവർ സുഹൃത്തുക്കളായിരുന്നത്. ഒരു ദിവസം കുട്ടനും ബാബുവും ബിരിയാണി കഴിക്കാൻ പട്ടണത്തിലേക്ക് നടന്നു. അപ്പോഴാണ് അവിടെ ഒരു കടയുടെ മുമ്പിൽ ആൾക്കൂട്ടം കണ്ടത്. ഇവർ ആദ്യം അത് ശ്രദ്ധിച്ചില്ല. പിന്നീടാണ് അവിടൊന്നൊരാൾ ബിരിയാണി വേണോ എന്ന വിളിച്ച കൂവുന്നത്. ഇവർ ആ ആൾക്കൂട്ടത്തിന്റെ ഇടയിൽ പോയി നോക്കുമ്പോഴാണ് ഒരു കൊച്ചു പയ്യൻ ബിരിയാണി വിൽക്കുന്നത്. ആ കൊച്ചു പയ്യൻ ഇതെല്ലം ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ട കുട്ടനും ബാബുവും അതിശയിച്ചു. അപ്പോൾ കുട്ടനോട് ബാബു പറഞ്ഞു:നമ്മൾ ഏതായാലും ബിരിയാണി കഴിക്കാൻ വന്നതല്ലേ ഇവിടുന്ന് കഴിച്ചിട്ട് പോകാം. ഇവിടെ നല്ല തിരക്കല്ലേ. ബാബു പറഞ്ഞു അത് കുഴപ്പമില്ല. തിരക്ക് കുറഞ്ഞിട്ട് വാങ്ങിക്കാം. കുട്ടനും ബാബുവും കുറെ നേരം അവിടെ നിന്ന്. അവസാനം ആളുകൾ കൂറഞ്ഞു. കുട്ടനും ബാബുവും ബിരിയാണി വാങ്ങാൻ വേണ്ടി കടയുടെ അരികിലേക്ക് പോയി. ആ കുട്ടി ഇവർക്ക് രണ്ടു പേർക്കും ബിരിയാണി വച്ച് നീട്ടി. ഇവർ അത് വാങ്ങി കഴിച്ചു നോക്കി. നല്ല രുചി ആണെന്ന് കുട്ടൻ ബാബുവിനോട് പറഞ്ഞതും ബാബു പറഞ്ഞു അതെ നല്ല രുചിയുണ്ട്. ഇവർ ബിരിയാണി വാങ്ങി കഴിച്ചു കഴിന്നതിന് ശേഷം പണം കൊടുക്കാനായി ആ കുട്ടിയുടെ അടുത്തേക്ക് പോയി. ഇവർ പൈസ കൊടുത്തിട്ട് കുട്ടിയോട് പറഞ്ഞു നല്ല രുചിയുള്ള ബിരിയാണി ആണെന്ന് പറഞ്ഞു. ആരാണ് ഇത് ഉണ്ടാക്കിയെതെന്ന് അവർ ചോദിച്ചു. കുട്ടി പറഞ്ഞു ഇത് എന്റെ 'അമ്മ ഉണ്ടാക്കിയതാണെന്ന് പറഞ്ഞു. അപ്പോൾ കുട്ടനും ബാബുവും ചോദിച്ചു മോൻ എന്താണ് ഈ പ്രായത്തിൽ ഈ ജോലി എടുക്കുന്നത്. അപ്പോൾ കുട്ടി പറഞ്ഞു എന്റെ അച്ഛൻ കുറച്ചു നാൾ മുമ്പ് വാഹനാപകടം പറ്റി അതിൽ പിന്നെ അച്ഛൻ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാൻ ഈ ജോലി ചെയ്യുന്നത്. ഇത് കേട്ട കുട്ടനും ബാബുവും അതിശയിച്ചു ഇവർ ആ കുട്ടിയെ അഭിനന്ദിച്ചു. അതിനു ശേഷം ഇവർ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ അവർ അച്ഛനോടും അമ്മയോടും പറഞ്ഞു. ശ്രീലക്ഷ്മി