കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-11
പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം
അതൊരു പ്രഭാതമായിരുന്നു. സൂര്യൻ ഉദിച്ചു നിൽക്കുന്ന പൂക്കൾ ചിരിച്ചു നിൽക്കുന്ന പ്രഭാതം. നാണി അമ്മ എന്നത്തേയും പോലെ പാൽ വാങ്ങിക്കാനായി പാൽക്കാരനായ ഗോപാലന്റെ അരികിലേക്ക് ചെല്ലുകയാണ്. ഗോപാലൻ നാണി അമ്മൂമ്മ തന്റെ സ്വന്തം എന്ന പോലെയാണ്. അത്കൊണ്ട് തന്നെ എന്നും നാണി അമ്മൂമ്മയുടെ അയൽവാസിയായ ദേവി ചേച്ചി പാൽ വാങ്ങിപ്പോയതിനു ശേഷം കുറച്ചധികം പാൽ ഗോപാലൻ നാണി അമ്മൂമ്മയ്ക്ക് കൊടുക്കാറുണ്ട്. നാണി അമ്മൂമ്മയ്ക്ക് മൂന്നു പെണ്മക്കളാണ്. കഷ്ടപ്പാട് സഹിച്ചും പല ജോലികളും ചെയ്താണ് നാണി അമ്മൂമ്മ മൂന്ന് പേരെയും വളർത്തിയത്. മൂവരെയും നല്ല രീതിയിൽ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. ഇപ്പോൾ തന്റെ ചെറു കുടിലിൽ നാണി അമ്മൂമ്മ തനിച്ചാണ്. നാണി അമ്മൂമ്മയെ ഏകാന്തത വളരെ അലട്ടുന്നു. മൂന്നു മക്കൾക്കും ജോലി തിരക്കിനിടയിൽ തന്റെ അമ്മയെ ഓർക്കാൻ പോലും സമയമില്ല. ഇന്നും എന്നത്തേയും പോലെ നാണി അമ്മൂമ്മ പാൽ വാങ്ങാൻ പോവുകയായിരുന്നു. ഇന്ന് ഗോപാലന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തെളിച്ചം. ഗോപാലൻ അമ്മൂമ്മയ്ക്ക് പാൽ കൊടുത്തു. അമ്മൂമ്മ പോകാൻ ഒരുങ്ങിയതും ഗോപാലൻ അമ്മൂമ്മയുടെ കെയ്യിലേക്ക് ഒരു പൊതി വച്ച് കൊടുത്തു. ആ സമ്മാനപ്പൊതി തുറന്നു നോക്കി അമ്മൂമ്മ തനിക്കായുള്ള ഒരു പട്ടു പുടവ ആയിരുന്നു. ആ സമ്മാനം കിട്ടിയതും അവർ അത്ഭുതപ്പെട്ടു പോയി. അനഗ്നെ ആദ്യമായും അപ്രതീക്ഷിതമായും കിട്ടിയ സമ്മാനം ആയിരുന്നു.
അനന്യ രാജീവൻ