കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-10
കുഴിയിൽ വീണ ആട്
ഒരു ദിവസം കുട്ടനും ബാബുവും നടന്നു പോകുമ്പോൾ അവിടെ ഒരു ആട് കുഴിയിൽ വീണു. അപ്പോൾ കുട്ടനും ബാബുവും ആ ആടിനെ രക്ഷിച്ചു. പക്ഷെ ആട് അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടിട്ടുണ്ട്..... പിന്നെ അവർ നടന്നു പോകുമ്പോൾ അതാ അവിടെ ഒരു ആൾകൂട്ടം. അവർ അപ്പോൾ തന്നെ അവിടേക്ക് പോയി. എന്നിട്ട് അവരോട് ചോദിച്ചു: എന്താ ഇവിടെ പ്രശ്നം? അത് കേട്ട് അവർ പറഞ്ഞു: ഇവിടെ ഒരു ആട് ചത്ത് കിടപ്പുണ്ട് എന്ന് അവരോട് പറഞ്ഞു. അവർ അപ്പോൾ തന്നെ ആ ആടിനെ നോക്കി അവർക്ക് ഭയം തോന്നി. അവർക്ക് തോന്നി ഞങ്ങൾ നേരത്തെ രക്ഷിച്ച ആ ആട് തന്നെ ആണോന്ന്. അവർ ആ ആടിനെ എടുത്ത് കുഴിച്ചിട്ടു. എന്നിട്ട് അവരോട് പറഞ്ഞു:എന്താ സംഭവിച്ചത്. അവർ പറഞ്ഞു:ഞാൻ അവിടെ ഇരിക്കുമ്പോൾ ആ ആട് ഓടി വന്നു. അപ്പോൾ തന്നെ ആ ആട് എന്നോട് സംസാരിക്കുന്നത് എനിക്ക് തോന്നി. എന്നോട് പറഞ്ഞു: എന്നെ ഒരു രണ്ടു പേർ രക്ഷിച്ചു. അപ്പോൾ ഞാൻ ആടിനോട് ചോദിച്ചു: ആരാ നിന്നെ രക്ഷിച്ചത്? അപ്പോൾ അത് എല്ലാം എന്നോട് തുറന്നു പറഞ്ഞു. അത് കുഴിയിൽ വീണതും, ഓടിയതും എല്ലാം പറഞ്ഞു. അപ്പോൾ കുട്ടനും ബാബുവും അന്തവും വിട്ട് നോക്കി. അവർ എല്ലാം അവരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: അത് ഒരു മാന്ത്രിക ആടാണ്. അത് കുറെ വർഷമായി കുഴിയിൽ വീണത്. അതിനെ രക്ഷിച്ചാൽ ഒരു സമ്മാനം കൊടുക്കുമെന്ന് പറഞ്ഞു......
അവർ അത് കേട്ട് ആ ആടിനെ മണ്ണിൽ നിന്ന് എടുത്തു നോക്കിയപ്പോൾ അത് ഒരു സ്വർണ്ണമായി മാറി. അവിടെ ഒരു കാതും ഉണ്ടായിരുന്നു. അതിൽ ഇങ്ങനെയായിരുന്നു പറഞ്ഞത്. "എന്നെ രക്ഷിച്ചതിന് ഒരുപാട് നന്ദിയെന്ന്. അത് കൊണ്ട് എന്റെ മൃതദേഹം നിങ്ങൾക്ക് സമ്മാനമാണെന്ന്. എന്നിട്ട് അതിനെ എടുത്തിട്ട് ഒരു ചുംബനം നൽകി........
സുൽത്താന ഷെറിൻ .കെ.