കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ആരോഗ്യ ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപ്പെടുന്ന ഈ ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീമതി പ്രേമലത കെ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും അയേൺഫോളിക് ഗുളിക കുട്ടികൾക്കു നൽകാറുണ്ട്.