സഹായം Reading Problems? Click here


കദളിക്കാട്‌

Schoolwiki സംരംഭത്തിൽ നിന്ന്
                    കേരളത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശത്തുള്ളഗ്രാമമാണ് കദളിക്കാട്.മൂവാറ്റുപുഴതൊടുപുഴറൂട്ടിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാർ ത്തോമാശ്ലീഹായുടെ പാദസ്പർശം ഏറ്റുവാങ്ങിയ പരിപാവനമായ മണിയന്ത്രം കുരിശുമുടിക്ക് താഴെ തൊടുപുഴയാറ് തഴുകിയൊഴുകുന്ന പ്രകൃതി രമണിയമായ ഭൂപ്രദേശത്ത് മണ്ണിലധ്വാനിക്കുന്ന കർഷകർ തിങ്ങിപ്പാർക്കുന്ന കൊച്ചുഗ്രാമമാണ് കദളിക്കാട്. പെരുമാൾ വാഴ്ചയുടെ ഒടുവിൽ കേരളം പലനാടുകളായി വിഭജിക്കപ്പെട്ടു. തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ കീഴ്മലൈനാട് എന്നാണ് അറിയപ്പെട്ടത്.കാരിക്കോടായിരുന്നു കീഴ്മലൈനാടിന്റെ ആസ്ഥാനം.കദളിക്കാട് ഉൾപ്പെട്ട പ്രദേശങ്ങളുടെ ഭരണം മഞ്ഞള്ളൂർ കർത്താക്കന്മാർക്കായിരുന്നു.കദളിക്കാട് പ്രദേശത്തിന് ഈപേര് സിദ്ധിച്ചത് കദളിക്കാട്ടിൽ എന്ന നായർകുടുംബത്തിൽ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.1869 ൽവാഴക്കുളം കൊവേന്ത സന്ദർശിച്ച ബ്രട്ടീഷ് റസിഡന്റ് ബല്ലാർഡിന് നാട്ടുകാർ നൽകിയ നിവേദനത്തിൽ വാഴക്കുളത്ത് ചന്തസ്ഥാപിക്കണമെന്നും മൂവാറ്റുപുഴതൊടുപുഴറോഡ് വെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.1878നു മുമ്പ് റോഡുവെട്ടി. ഇതോടെ ഈ പാത കാഴവണ്ടി ഗതാഗതത്തിന് യോഗ്യമായി.
   1963 ൽ ഇന്ന് ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ട വിമലമാതാ യു.പി.സ്ക്കൂൾ ആരംഭിച്ചു.അന്നത്തെ തൊടുപുഴ എം.എൽ.എ ആയ പരേതനായ സി.എ. മാത്യു ചൂരാപ്പുഴയുടെ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.പള്ളിക്ക് അനുവദിച്ചുകിട്ടിയ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതലയും പിന്നീട് മാനേജ്മെന്റും ആരാധനാസന്യാസിനി സമൂഹത്തെഏൽപ്പിക്കുകയായിരുന്നു.1983 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
  19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു. 1950വരെ നാംതിരുവിതാംകൂറുകാരായിരുന്നല്ലോ.എങ്കിലും ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ നിർണ്ണായകമായപങ്ക് വഹിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്.

അഞ്ചലാഫീസ്

ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാൻ അഞ്ചൽ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് തപാൽ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കദളിക്കാട്ട് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവർത്തിച്ചിരുന്നു. പിരളിമറ്റം റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവർത്തിച്ചിരുന്നത്. 1951-ൽ തിരു-കൊച്ചിയിലെ അഞ്ചൽ സമ്പ്രദായം അഖിലേന്ത്യ തപാൽ വകുപ്പിൽ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു.


പാണപാറ

കദളിക്കാട് കവലയിൽ നിന്നുള്ള പിരളിമറ്റം റോഡിന്റെ വലതുവശത്തായി പാണപാറ എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്.പുലയ, പറയ സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. പാണപാറ ക്ഷേത്രം

പാണപാറ ശിവക്ഷേത്രം

പാണപാറ ക്ഷേത്രം

.

മഞ്ഞള്ളൂർ കർത്താക്കൾ

19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു.


==ശ്രീ മാത്തൻ കർത്താതടത്തിൽ==.

1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്.


തൊടുപുഴ - മൂവാറ്റുപുഴ റോഡ്

കദളിക്കാടിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് തൊടുപുഴ മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണമായിരുന്നു. മഞ്ഞള്ളൂർ പഞ്ചായത്തിന്റ ഹൃദയഭാഗത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്ന്.

മഞ്ഞള്ളൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം

  മഞ്ഞള്ളൂർ ആലുങ്കമാരിയിലാണ് ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തുല്യശക്തികളുള്ള ധർമ്മശാസ്താവിന്റെയും ദേവിയുടേയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.1076 ൽ ആദ്യശ്രീകോവിൽ തീർത്ത് ചോറ്റാനികരയിൽനിന്നുകൊണ്ടുവന്ന ദേവിചിത്രം വച്ച് പൂജയാരംഭിച്ചു. പ്രശ്നവിധിയനുസരിച്ച് വൈകാതെതന്നെ ശ്രീശാസ്താവിന്റെ ചിത്രമെത്തിക്കുകയും മറ്റൊരുശ്രീകോവിൽ തീർത്ത് അതിൽ പൂജയാരംഭിക്കുകയും ചെയ്തു
"https://schoolwiki.in/index.php?title=കദളിക്കാട്‌&oldid=530330" എന്ന താളിൽനിന്നു ശേഖരിച്ചത്