ഞാൻ ധരണിയിൽ പിറന്നനേരം
ആദ്യമായി കണ്ട ദൈവം എന്റെ 'അമ്മ'
കരയുമ്പോൾ തെരുതെരെ ഉമ്മതന്ന എന്റെ 'അമ്മ'
വീഴുമ്പോൾ കൈപിടുച്ചുയർത്തുമെൻ 'അമ്മ'
ആദ്യമായി ഉച്ചരിച്ച വാക്കാണെന്നമ്മ,
ഏവരെയും മിത്രങ്ങളായി കാണാനാൻ പഠിപ്പിച്ചെന്നമ്മ
എനിക്ക് താങ്ങായി തണലായി നിന്നമ്മ
ദൈവമായ്, ഗുരുവായ്, എന്റെ ശക്തിയായ്
അമ്മയാണെനിക്കെല്ലാം
അമ്മയെന്ന രണ്ടക്ഷരത്തിനു മുമ്പിൽ
ഞാൻ നമിക്കുന്നു എന്നെന്നും