കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/സുഹൃത്തുക്കൾ
സുഹൃത്തുക്കൾ
ഒരു ദിവസം ചിണ്ടൻ എന്ന ഒരുചുണ്ടനെലി കാട്ടിലുടെ നടക്കുകയായിരുന്ന. അപ്പോളാണ് ഒരു ഗർജനംകേട്ടത്.ചുണ്ടനെലി ആയതുകൊണ്ട് അത്ര പെട്ടെന്ന് കാണില്ലെങ്കിലും അടുത്തുകണ്ട മാളത്തിലേക്ക് ചിണ്ടൻ ഓടി കയറി.എല്ലാം തീർന്നുഎന്നു കരുതി പുറത്തിറങ്ങുമ്പോഴാണ് ഒരു ഇടിയുടെ ശബ്ദം കേൾക്കുന്നത്. മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു. അപ്പോഴാണ് മഴ നനഞ്ഞുകൊണ്ട് ഒരു മുയൽ മാളത്തിനടുത്തുളള ഗുഹയിലേക്ക് കയറുന്നു. ചിണ്ടനെലി പതുക്കെ മുയലിൻെറ അടുത്തേക്ക് പോയി. ചിണ്ടൻ മുയലിനോട് ചോദിച്ചു. നിൻെറ പേരെന്താണ്? അപ്പോൾ മുയൽ പറഞ്ഞു. എൻെറ പേര് കിട്ടു എന്നാണ്.അങ്ങനെ മഴ തോരും വരെ അവർ പല കാര്യങ്ങളും സംസാരിച്ചു നിന്നു. മഴ തോർന്നു. അപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.അവർ രണ്ടു പേരും യാത്ര പറഞ്ഞ് അവരവരുടെ വീട്ടിലേക്ക് നടന്നു. ചിണ്ടൻ വീട്ടിലെത്തിയപ്പോൾ അവൻെറ അമ്മയെ കാണാനില്ല. വീണ്ടും മഴ വരാനുള്ള ലക്ഷണമുണ്ട്താനും.വിശപ്പാ ണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല. അവൻ കിട്ടുവിൻെറ വീട്ടിലേക്ക് നടന്നു. കിട്ടുവിൻെറ വീട്ടിലെത്തിയപ്പോൾ അമ്മ അതാ അവിടെ. അമ്മേ അമ്മഎന്താ ഇവിടെ ചിണ്ടൻ ചോദിച്ചു. മഴക്കാലമല്ലേ ധാന്യങ്ങൾ ശേഖരിക്കാൻ പോയതാ.അപ്പോഴാണ് എന്നെ ഒരു പൂച്ച ഓടിച്ചത്.ഈ മുയൽ ആണ് എന്നെ രക്ഷിച്ചത്.മഴ തകർത്ത് പെയ്യാൻ തുടങ്ങി. ചിണ്ടനും അമ്മയും കിട്ടുവിൻെറ വീട്ടിൽ കഴിഞ്ഞ് രാവിലെ തിരിച്ചുപോയി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ