കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/തനിയെ ചില നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


തനിയെ ചില നിമിഷങ്ങൾ


    പക്ഷികൾ കൂട്ടമായി പറന്നു തുടങ്ങി.  കുന്നുകളിൽ കാറ്റിൻെറ സ്പ‍ർശനമായി .പൂവ്തേടി പൂമ്പാറ്റകൾ വന്നു.കുന്നുകൾക്കിടയിൽ സൂര്യൻ മെല്ലെ പൊങ്ങി വന്നു.  ജനലുകൾക്കിടയിലൂടെ സൂര്യകിരണങ്ങൾ പതിയെ അവളുടെ മുറിയിലേക്ക് കടന്നു വന്നു.  അവൾ പതിയേ മിഴികൾ തുറന്നു.  കാലുകൾ പതിയേ തറയിൽ പതിപ്പിച്ചു കൊണ്ട് അവൾ തിണ്ണയിൽ ചെന്നിരുന്നു.  മുറ്റത്തെ മുല്ലപ്പൂക്കളുടെ സുഗന്ധം അവിടമാകെ പരന്നു.  അവൾ  മുറ്റത്തേക്കിറങ്ങി ചെമ്പരത്തി  ചെടികൾക്കിടയിലൂണ്ടായിരുന്ന പക്ഷികൂട്ടിലേക്ക് നോക്കി.  ആ കാഴ്ച അവളെ ചിലത് ഓർമ്മിപ്പിച്ചു.  കൊച്ചു പക്ഷികൾക്ക് വേണ്ടി അമ്മ ഇര തേടി കൊണ്ടുകൊടുക്കുന്ന ആ കാഴ്ച  വളരെ രസകരമായി അവൾ നോക്കി യെങ്കിലും അവളുടെ കണ്ണുകൾ  പതുക്കെ നനഞ്ഞു തുടങ്ങി. അവൾ ഓർത്തു. ഇപ്പോൾ എൻെറ അമ്മ ഉണ്ടായിരുന്നുവെങ്കിൽ .  അപ്പോഴാണ് അടുക്കളപ്പുറത്ത് നിന്ന് വല്ല്യമ്മയുടെ വിളി വന്നത്.വല്ല്യമ്മ അവളോട്  വളരെ ക്രൂരമായാണ് പെരുമാറിയത്.  വീട്ടിലെപണി  മുഴുവൻ ചെയ്യുന്നത് മീനിവാണ്.  ആ വിളിയുടെ ഉദ്ദേശ്യവും അതുതന്നെ.  പതിവുപോലെ അവൾ പണിയെല്ലാം ഒരുക്കി  സ്കൂളൽ പോകാൻ  തയ്യാറായി.എണ്ണമയമില്ലാത്ത ആ മുടിയിഴകൾ ഒതുക്കികെട്ടി പഴകിയവസ്ത്രങ്ങൾ അണിഞ്ഞ് പുസ്തകങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ച് വേഗത്തിൽ  നടന്നു.  സ്കൂളിലായാലും വീട്ടിലായാലും അവളോട് കൂട്ടുകൂടാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.എന്നാലും അവൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടില്ല. വഴിയരികിൽ കൂട്ടുകൂടാൻ പൂവുകളുംപൂമ്പാറ്റകളും  പക്ഷികളുമുണ്ട്.  സ്കൂൾ വരാന്തയിലെത്തുമ്പോഴേക്കും  രാമുവേട്ടൻെറ മണിയടി ഉയർന്നുകേൾക്കാം.അവൾ വേഗം ക്ലാസിൽ കയറി തൻെറ സ്ഥാനം പിടിച്ചു.  അവളുടെ കൂടെ ഇരിക്കുവാൻ കൂടി കുട്ടികൾ മടിച്ചു.  വീട്ടിൽനിന്നു പഠിക്കാൻകൂടി വല്ല്യമ്മ സമ്മതിച്ചിരുന്നില്ല. എന്നാലും അവൾ ക്ലാസിൽ ഒന്നാം സ്ഥാനമായിരുന്നു.  അങ്ങനെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവൾ കണ്ടത് വല്ല്യമ്മയുടെ ഗൾഫിൽ നിന്നു വന്ന മക്കളെയാണ്.  അവളുടെ മുഖമാകെ സന്തോഷം നിറഞ്ഞു.  എന്നാൽ അവരാരും അ വളെ  കണ്ടതായി പോലും ഭാവിച്ചില്ല.  മകൾ വന്നതോടെ മീനുവിൻെറ വീട്ടിലെ പണികൾ പിന്നെയും കൂടി.  എന്തിന് അവൾക്ക് ഭക്ഷണം പോലും കിട്ടാതായി.  എന്നാലും അവളുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങികൊണ്ടിരുന്നു. അടുത്ത ദിവസം അവളുടെ സ്കൂളിൽ പോക്കും മുടങ്ങി.  രാവിലെഎഴുന്നേറ്റ്  നോക്കുമ്പോൾ വല്ല്യമ്മ  പനിയും വിറയലുമായി  കിടക്കന്നതാണ് കണ്ടത്." കൊറോണ വ്യാപിക്കുന്നതിനാൽ നാളെ കർഫ്യൂ ആണ്.  അതുകൊണ്ട് ഞങ്ങൾ ഇന്ന് തന്നെ ഞങ്ങളുടെ ടൗണിലെ ഫ്ലാറ്റിലേ ക്ക്  പോവുകയാണ്. പിന്നെ പോകാൻ പറ്റിയില്ലെങ്കിലോ അമ്മയ്ക്ക് മീനുവുണ്ടല്ലോ. പിള്ളേർക്കാർക്കെങ്കിലും പനി  പകർന്നാലോ".  വല്ല്യമ്മയുടെ മകൾ പറഞ്ഞു.    അവർ യാത്ര പറഞ്ഞിറങ്ങി."അമ്മയെ നല്ല പോലെ നോക്കികോണെ ,മീനു" എന്ന് എന്നോടും   .  വല്ല്യമ്മയുടെ കണ്ണുകൾ നിറഞ്ഞതായി എനിക്ക് തോന്നി. സ്വന്തം അമ്മയെ പോലെ ഞാൻ വല്ല്യമ്മയെ പരിചരിച്ചു.  ഭണ്ഡാരപ്പെട്ടി യിലെ പണം എടുത്ത് ഡോക്ടറെ കാണിച്ചു. പുതിയ ഉടുപ്പ് വാങ്ങാനായി സൂക്ഷിച്ചതായിരുന്നു.വല്ല്യമ്മയ്ക്ക് അസുഖം മാറി. കൊറോണയാണോ എന്ന് പേടി ഉണ്ടായിരുന്നെങ്കിലും അല്ല എന്ന് ടെസ്റ്റിൽ തെളിഞ്ഞു.ഈ സംഭവത്തോടെ എനിക്ക് വളരെ സന്തോഷമായി. വല്ല്യമ്മയ്ക്ക് എന്നോട് ഇപ്പോൾ ദേഷ്യമൊന്നുമില്ല. എന്നെ ചേർത്ത് പിടിച്ച് മോളെ എന്നു വിളിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് എൻെറ അമ്മയെ തിരിച്ചു കിട്ടിയപോലെ തോന്നി.

{{BoxBottom1

പേര്= നിവേദ്യ സുരേഷ് ക്ലാസ്സ്= <-- 7 std --> പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= <-- കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ--> സ്കൂൾ കോഡ്= ഉപജില്ല= <-- മാടായി--> ജില്ല= കണ്ണൂർ തരം= color= <-- 2 -->