കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പരിസരവും
             ലോകജനങ്ങളെ മുൾമുനയിൽ നിർത്തി കൊറോണ എന്ന വൈറസ് ബാധ പടർന്ന് നടക്കുകയാണ്. ഇത് എല്ലാവരെയും മരണകയത്തിൽ അയക്കുകയാണ്. ഇതിൽ നിന്നും ഒരു മോചനം വേണ്ടേ ? "നമുക്ക് ഒരുമിച്ച്പ്രതിരോധിക്കാം ഒറ്റകെട്ടായി , നമ്മൾ പതറില്ല".
            കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീര ഭാഗമാണ് ശ്വാസകോശം . ചുമ, തൊണ്ടവേദന , ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ . തുമ്മുമ്പോഴും , ചുമക്കുമ്പോഴും മൂക്കും, വായും അടച്ച്പിടിക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.  ഈ മഹാമാരി നമ്മുടെ പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട്. നമ്മുടെ കേരളം എത്ര സുന്ദരമായ നാട് . എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ് ഇതിൽ നമുക്കും പകുണ്ട് നമ്മൾ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു അത് റോഡുകളിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നു. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. പുഴകളും നദികളും മലിനമാകുന്നു. എല്ലാം ഉപയോഗശൂന്യമാകുന്നു. ഇത് കാരണം നിപ്പ , കൊറോണ വൈറസ്, ഡങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, മലേറിയ പോലുള്ള രോഗം പിടിപെടുന്നു.
             ഈ അവധിക്കാലം നമുക്ക് കൊറോണയെ പ്രതിരോധിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ജനസമ്പർക്കം ഒഴിവാക്കുക,കൈകൾ ഇടയ്ക്കിടെ കഴുകുക, വീടാണ് സുരക്ഷിത കേന്ദ്രം, വീട്ടിലിരിക്കു. നമുക്ക് കൊറോണയെ അതിജീവിച്ച് മുന്നേറാം


തൻഹ ഫാത്തിമ സാജിദ്‌
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം