കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/അമ്മമ്മ പറഞ്ഞത് വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മമ്മ പറഞ്ഞത് വിശപ്പ്


ഇന്ന് ഉച്ചക്ക് ചോർ തിന്നാൻ ഇരുന്നപ്പോൾ അമ്മ പറയാ മോളെ കൊറോണകാലമാ മീൻ ഒന്നുമില്ല ഉള്ള അരി എടുത്ത് ഞാൻ കഞ്ഞി വെച്ചു. "കഞ്ഞിയോ ഞാനോ കഞ്ഞികുടിക്കാൻ എന്നെ കൊണ്ടാവില്ല". അത് കേട്ട അമ്മമ്മ പറയാവിശന്നാ കഞ്ഞി താനേ കുടിച്ചോളും.എന്റെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടാവാം പാവം ഒന്നും മിണ്ടാതെ നടന്നു പോയി.

ഇന്നലെ വരെ എന്തായിരുന്നു ബഹളം രാവിലെ എഴുന്നേറ്റാൽ പഴം വാട്ടിയതും ചായയും പിന്നെ പ്രഭാതഭക്ഷണം ഒറോട്ടിയും ചിക്കനും ഉച്ചക്ക് സദ്യയോ ബിരിയാണിയോ രാത്രി അൽഫാമും പൊറോട്ടയും എല്ലാം തീർന്നു.എല്ലാം കൊറോണ എന്ന മഹാമാരി കൊണ്ടുപോയി.!!!

കഞ്ഞിയാണെങ്കിൽ കഞ്ഞി ഞാൻ വിശപ്പ് സഹിക്കാതെ അടുക്കളയിലേക്ക് നടന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാൻ കണ്ടത്. കഞ്ഞിയുടെ പാത്രം അമ്മ കഴുകി വെക്കുന്നു😳.!പച്ചവെള്ളം ഒറ്റവലിക്ക് കുടിച് ഞാൻ വിശപ്പോടെ റൂമിലേക്ക് നടന്നു.

ബിരിയാണി തിന്നുമ്പോൾ അമ്മമ്മ പറയുമായിരുന്നു "എന്നും ഇതൊരു നല്ല ശീലമല്ലന്ന് ".

ശരിയാ അമ്മമ്മ പറഞ്ഞത് തന്നെയാണ് സത്യം. ഇന്നൊരു കഞ്ഞി പോലും കിട്ടാത്ത അവസ്ഥ ആയില്ലേ??? കൊറോണ എന്റെ കണ്ണുകൾ തുറപ്പിച്ചു.

വൈകുന്നേരമെങ്കിലും വല്ലതും കിട്ടുമെന്ന പ്രതീക്ഷയിൽ കട്ടിലിൽ പോയി കിടന്ന എന്റെ കാതുകളിൽ അമ്മമ്മ പറഞ്ഞത് ഓർമ്മ വന്നകൊണ്ടേയിരുന്നു................... !!!!!!


റന ഫാത്തിമ. കെ
നാലാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ