കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അച്ചുവും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവും അമ്മയും

ഒരു ദിവസം അച്ചുവും അമ്മയും ബസ് കാത്തിരിക്കുകയിരുന്നു.അപ്പോൾ അവിടെ നിന്ന് ഒരാളിൽ നിന്ന് കുറച്ചു പഴങ്ങൾ വാങ്ങി.വിശക്കുന്നതിനാൽ അവൻ അതിലൊരു പഴം തിന്നു.തിന്നു കഴിഞ്ഞപ്പോൾ പഴത്തൊലി അവൻ റോഡിലേക്ക് വലിച്ചെറിഞ്ഞു.അപ്പോൾ റോഡ് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരാൾ അവനെ അടുത്തേക്ക് വിളിച്ചു,എന്നിട്ട് പറഞ്ഞു ഒന്നും നമുക്ക് ചുറ്റും വലിച്ചെറിയരുത്, അങ്ങനെ ചെയ്താൽ അസുഖം പിടിക്കും,ചീത്ത നാറ്റം വരും,നമുക്കൊക്കെ പുറത്തിറങ്ങാൻ പറ്റാതാവും.കവലകൾ തോറും വൃത്തിയാക്കുന്ന ഞങ്ങളും മനുഷ്യരല്ലേ?നിങ്ങൾ എപ്പോഴെങ്കിലും ഞങ്ങളെ പറ്റി ഓർക്കാറുണ്ടോ? അവർ പറയുന്നത് കേട്ട് അവനു വല്ലാത്ത വിഷമം തോന്നി.അവന്റെ തെറ്റ് മനസ്സിലാക്കിയ അവൻ അവരോട് പറഞ്ഞു.പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും,ദിവസവും രണ്ടു നേരം കുളിക്കണമെന്നും ഞാൻ പഠിച്ചിരുന്നു.ഇനി ഈ തെറ്റ് ഞാൻ ഒരിക്കലും ആവർത്തിക്കില്ല.നല്ല മോൻ എന്ന് അവർ പറഞ്ഞു. അപ്പോഴേക്കും പുറകെ നിന്നൊരു വിളി മോനെ ബസ്സ് വന്നു 'അമ്മ' ആയിരുന്നു വിളിച്ചത്.ബസ്സിൽ ഇരുന്നു യാത്ര ചെയ്യുമ്പോഴും അവൻ ആ തൊഴിലാളിയെ ഓർത്തു.

ആദിത്ത് ശ്രീഹരി കെ
3 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ