കടമ്പൂർ എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2023-24
| Home | 2025-26 |
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധങ്ങളായ പരിപാടികളുടെ ആഘോഷിച്ചു ഹെഡ്മാസ്റ്റർ എം സുധാകരൻ മാസ്റ്റർ യു പി ചാർജ് ശ്രീ അനിൽകുമാർ മാസ്റ്റർ ശ്രീ രഞ്ജിത്ത് എന്നിവർ സ്കൂളിന്റെ പരിസരങ്ങളായി പുച്ഛത്തായികൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സന്ദേശവും പരിസ്ഥിതി ദിനപ്പതിയും കുട്ടികൾക്കായി സംഘടിപ്പിച്ചു
കുട്ടികൾക്കായി സെമിനാർ പ്രശ്നോത്തരി ബോധവൽക്കരണ ക്ലാസ് പോസ്റ്റർ രചന പ്രസംഗം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് പ്രകൃതിയെ അടുത്തറിയുക എന്ന് ഉദ്ദേശത്തോടെ കുട്ടികൾ പുഴ നടത്തം എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു പ്രകൃതി സംരക്ഷണം ബോധവൽക്കരണ പ്രതിജ്ഞ നടത്തി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയുണ്ടായി നമ്മുടെ ചുറ്റുപാടിനെ മാലിന്യമാക്കുന്നതിൽ വളരെ വലിയ പങ്കുവയ്ക്കുന്ന ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കേണ്ടത് നമ്മുടെ സമൂഹത്തിൻറെ കൂടെ കടമയാണെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്.
സ്കൂൾ വെച്ചു സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി പ്രമീള കെ പി അംഗങ്ങളായ നളിനി എംസി സാവിത്രി എന്നിവരെ ഹെഡ്മാസ്റ്റർ സുധാകരൻ മാസ്റ്റർ ആദരിച്ചു ചടങ്ങിൽ രതീഷ് മാസ്റ്റർ അനു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് ക്ലബ് അംഗങ്ങളായ രൂപ ടീച്ചർ ഷാഹിന ടീച്ചർ രാഹുൽ മാസ്റ്റർ എന്നീ അധ്യാപകർ നേതൃത്വം നൽകി
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ജൂൺ 23 ഡ്രൈ ഡേ
അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ ജൂൺ 23 സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും എസ്പിസി ജെ ആർ ടി സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു സംസ്ഥാന ആഹ്വാനപ്രകാരം അന്യദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 വിപുലമായ പരിപാടികളുടെ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ആചരിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ കുട്ടികളെല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയുടെ തൂശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി സ്കൂളിലെ സ്കൗട്ട് ഗൈഡ്സ് ജെ ആർ സി എസ് പി സി വിഭാഗങ്ങളുടെ കുട്ടികൾ ആണിനിരന്ന ലഹരി വിരുദ്ധ റാലിയായിരുന്നു പ്രധാന ആകർഷണം സ്കൂൾ ബാൻഡ് ടീമിൻറെ അകമ്പടിയോടുകൂടിയ റാലി ഫ്ലാഗ് ഓഫ് ചെയ്തത് എടക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ശ്രീ ബിജു മാസ്റ്റർ എം സുധാകരൻ മാസ്റ്റർ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രത്യേകതകളോട് സംസാരിച്ചു ലിജിത്ത് മാസ്റ്റർ ലൈജുമാസ്റ്റർ സുരേഷ് മാസ്റ്റർ എന്ന അധ്യാപകർ നേതൃത്വം നൽകി
freedom fest
ആഗസ്റ്റ് 5 മുതൽ 11 വരെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കടമ്പൂർ hss ൽ Little kites ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ:-
• ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം :-
സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി.പോസ്റ്റർ നിർമാണ മത്സരത്തിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വച്ചു.
• സെമിനാർ അവതരണം :-
Little kites ക്ലബിലെ അംഗങ്ങൾ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2 ഗ്രൂപ്പ് സെമിനാറുകൾ അവതരിപ്പിച്ചു.പത്താം തരത്തിലെ കുട്ടികൾ "ഫ്രീ സോഫ്റ്റ്‌വെയർ " എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും ഒമ്പതാം തരത്തിലെ വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI) എന്ന വിഷയത്തെ അടിസ്ഥാമാക്കിയും സെമിനാറുകൾ സംഘടിപ്പിച്ചു.പുതിയ സാഹചര്യത്തിൽ പ്രസക്തമായ വിഷയങ്ങളായ ഫ്രീ സോഫ്റ്റ്‌വെയർ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധ്യപ്പെടുത്താൻ സെമിനാറുകൾ
സഹായിച്ചു.
• സ്പെഷ്യൽ അസംബ്ലി :-
ഓഗസ്റ്റ് 9ന് ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കേരള സർക്കാർ നിർദ്ദേശമനുസരിച്ചുള്ള സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു.വിവിധ സാങ്കേതിക വിദ്യയിലൂടെ വിജ്ഞാനം പങ്കുവെക്കാമെന്നും അതിലൂടെ മുന്നേറാമെന്നും അസംബ്ലിയിൽ H.M പറഞ്ഞു.
• IT കോർണർ - IT പ്രദർശനം :-
സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ Little kites ക്ലബിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ IT പ്രദർശനം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി റോബോട്ടിക്സ് കോർണറും, ആർഡിനോ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് വളരെ ആകർഷകമായി.IT അനുബന്ധ ഉപകരണങ്ങളും IT കോർണറിൽ പ്രദർശിപ്പിക്കപ്പെട്ടു.പരമാവധി വിദ്യാർഥികൾക്ക് പ്രദർശനത്തിൽ പങ്കെടുക്കാൻ സാധിച്ചു.
ആഗസ്റ്റ് 8 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
2023 24 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് 8 ചൊവ്വാഴ്ച പ്രശസ്ത കവി ശ്രീ ബീരാൻകുട്ടി മാസ്റ്റർ നിർവഹിച്ചു 161 കവിതകളുടെ പ്രകാശത്തിന്റെ ആരംഭം എന്ന നിലയ്ക്ക് കുറച്ചു കവിതകൾ അടങ്ങിയ ഒരു പ്രസിദ്ധീകരണം കുട്ടികൾ വീരാൻകുട്ടി മാസ്റ്റർക്ക് കൈമാറുകയും വിരാൻകുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റർ സുധാകരൻ മാസ്റ്ററെ ഏൽപ്പിക്കുകയും ചെയ്തു.
കവിയും കുട്ടികളുമായുള്ള തുറന്ന സംവാദവും നടത്തി കവി തൻറെ ഏതാനും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയും ബീരാൻകുട്ടി മാസ്റ്ററുടെ കവിതകൾ മ്യൂസിക് അധ്യാപകൻ മാസ്റ്റർ ഈണം നൽകി അവതരിപ്പിച്ചു കുട്ടികളുടെ ലളിതഗാനവും ചടങ്ങിന് കൂടുതൽ ആകർഷണമായി
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീമതി ബി രഞ്ജിനി ടീച്ചർ സ്വാഗതം ശ്രീ എം സുധാകരൻ മാസ്റ്റർ നിർവഹിച്ചു രതീഷ് മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു ദീപക് മാസ്റ്റർ നന്ദി പറഞ്ഞു
ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനം സോഷ്യൽ സയൻസ് ജെ ആർ സി എസ് പി സി എന്നീ ക്ലബ്ബുകൾ സംയുക്തമായി സംഘടിപ്പിച്ചു സോഷ്യൽ സയൻസ് ക്ലബ്ബ് ഹിരോഷിമ ദിന ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു കുട്ടികൾ വർണ്ണശലമായ പ്ലക്കാടുകളും പോസ്റ്റുകളുമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു വിദ്യാർഥികൾ എൽ പി ക്ലാസുകളിലെ കൊച്ചു കുട്ടികൾക്കായി സുഡോക്കോ കൊക്ക് നിർമ്മാണം ശില്പശാല സംഘടിപ്പിച്ചു യുദ്ധം മാനവരാശിക്ക് ആപത്താണ് യുദ്ധത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട ഇത്തരം ആശയങ്ങൾ കുട്ടികളെ എത്തിക്കാൻ സൂചിപ്പിച്ച പ്രവർത്തനങ്ങൾ തീർച്ചയായും സഹായമാകും എന്നതിൽ തർക്കമില്ല
ആഗസ്റ്റ് 9 ഗണിത ശിൽപശാല
ഗണിതത്തിൽ കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാക്സ് ക്ലബ്ബിൻറെ കീഴിൽ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത ഗണിതശാസ്ത്ര അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ സഹദേവൻ മാസ്റ്ററാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത് ജാമിതീയ രൂപങ്ങൾ സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകൾ ബന്ധപ്പെട്ട ശാലിയിൽ നിർമ്മിക്കുകയുണ്ടായി
ശില്പശാലയിൽ കൺവീനർ ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസ നേർന്നുകൊണ്ട് സംസാരിച്ചു
സ്വാതന്ത്രദിനാഘോഷം
സ്വതന്ത്ര ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായ പരിപാടികളോടെ കൂടി ആഘോഷിക്കുകയുണ്ടായി.HS,UP വിഭാഗം കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം,പ്രസംഗം എന്നീ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ക്ലാസ് തലത്തിൽ പതാക നിർമ്മാണശിപശാല ക്രാഫ്റ്റ് ടീച്ചറുടെ കീഴിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ വിധാനത്തോടെയുള്ള വീഡിയോ(1മിനുട്ട്) ഉൾപെടുത്തി കൊണ്ടുള്ള ഫാൻസിഡ്രസ്സ് മത്സരം വേറിട്ട അനുഭവമായിരുന്നു.2023 ആഗസ്റ്റ് 15ന് രാവിലെ 9:30 ന് H M . ശ്രീ സുധാകരൻ മാസ്റ്റർ പതാക ഉയർത്തി. ജി.ഒ.ദീപക് മാസ്റ്റർ, വി.വി.സുധീർ മാസ്റ്റർ, അനിൽകുമാർ മാസ്റ്റർ,അനിൽ മാസ്റ്റർ,തരുൺ മാസ്റ്റർ, ഡോൺസ് മാസ്റ്റർ,ശ്രീമതി ബി രഞ്ജിനി, റിൻ്റോ എന്നീ അധ്യാപകർ ചടങ്ങിൽ സംസാരിച്ചു.
ഓണാഘോഷം
61 ഇരട്ടകളുടെ സംഗമം
കലോത്സവം കൊടിയേറ്റം
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ 2023 24 വർഷത്തെ ഓണാഘോഷം വളരെയധികം വർണ്ണാഭമായി ആഘോഷിച്ചു 61 ഇരട്ടകളുടെ സംഘമായിരുന്നു മുഖ്യ ആകർഷണം 7 വർഷം മുന്നേ 51 ജോഡി ഇരട്ടകളുടെ സംഗമം സ്കൂളിൽ നടത്തിയിരുന്നു ഇത്തവണ 61 ഇരട്ടകൾക്ക് പുറമെ ഒരു മൂവർ സംഘവും ഉണ്ടായിരുന്നു
61 ഇരട്ടകൾ മനോഹരമായ അത്തപ്പൂക്കളം ഇട്ട് സംഗമം കൂടുതൽ മനോഹരമാക്കി ഇരട്ടകളുടെ സ്വഭാവം മനസ്സിലാക്കാനായി ഒരു വർഷം നേടുന്ന പദ്ധതികളും പരിശീലനങ്ങളും തയ്യാറാക്കാൻ ഒരുങ്ങുകയാണ് സ്കൂൾ.
മാവേലിയുടെയും വേട്ടക്കാരന്റെയും വാമനന്റെയും വേഷം ധരിച്ച കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ക്ലാസ്സുകൾ സന്ദർശിച്ചു. പുലി രൂപം കെട്ടിയ കുട്ടികളുടെ ചടുലമായ .നൃത്തങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസുകളിൽ ഓണപ്പൂക്കളവും ക്ലാസ് ടീച്ചറുടെ കീഴിൽ കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ അടങ്ങുന്ന സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
കലോത്സവത്തിന്റെ കൊടിയേറ്റമായിരുന്നു മറ്റൊരു ആകർഷണം. വിവിധ ഹൗസ് ക്യാപ്റ്റന്മാരും അംഗങ്ങളും കലോത്സവ കൺവീനർ രജീഷ് മാസ്റ്ററിൽ നിന്ന് വിവിധ നിറങ്ങളിലുള്ള പതാകകൾ കൈപ്പറ്റുകയും കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഒരുക്കിയ കൊടിമരത്തിൽ അതാത് ഹൗസിന്റെ പതാകകൾ ഉയർത്തുകയും ചെയ്തു. കലോത്സവത്തിൽ ഗ്രൂപ്പിനങ്ങൾക്ക് പരിശീലനം നൽകുന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് വേദിയിൽ നടത്തപ്പെടുകയുണ്ടായി. നാടൻപാട്ട് ചെണ്ട ഒപ്പന കോൽക്കളി സംഘനൃത്തം തിരുവാതിരക്കളി നാടകം എന്നീ ഇനങ്ങൾ പരിശീലിപ്പിക്കുന്ന അധ്യാപകരെയാണ് ആദരിച്ചത്. ഉച്ചയ്ക്കുശേഷം ആവേശോജ്വലമായ വടംവലി മത്സരവും ഉറുയടി മത്സരവും സംഘടിപ്പിച്ചു.
SPC- ഓണം ക്യാമ്പ്
എസ് പി സിയുടെ 2023 24 വർഷത്തെ ഓണം ക്യാമ്പ് ആഗസ്റ്റ് 31 സെപ്റ്റംബർ 1 2 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു ആഗസ്റ്റ് 31ന് രാവിലെ 7 30ന് രജിസ്ട്രേഷൻ നടത്തി കാലത്ത് 9 മണിക്ക് ക്യാമ്പിന്റെ പതാക ഉയർത്തൽ എടക്കാട് എസ് ഐ ശ്രീ റാം മോഹൻ സാർ നടത്തി HM, UP incharge, staff Secretary എന്നിവർ സന്നിഹിതരായിരുന്നു
രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച് ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ശ്രീജിത്ത് കോടേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Mobile Addiction എന്ന വിഷയത്തിൽ കണ്ണൂർ സിറ്റി സൈബർ സെൽ CPO ശ്രീ ദിജിൻ രാജ് ക്ലാസ് എടുത്തു എടക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ശ്രീ സുരേന്ദ്രൻ കല്യാണൻ സാർ ഉച്ചക്ക് 12 45 ക്യാമ്പ് സന്ദർശിച്ചു ഉച്ചയ്ക്ക് ശേഷം എസ്പിസി ജില്ലാ പ്രൊജക്റ്റ് അസിസ്റ്റന്റ് ശ്രീ ജയദേവൻ സാർ ക്ലാസ് സന്ദർശിച്ച കുട്ടികളുമായി സംവദിച്ചു. 'Mobile boon or bane' എന്ന വിഷയത്തിൽ സംവാദം നടത്തി.
രണ്ടാം ദിവസം പങ്കജാക്ഷൻ സാറിന്റെ കീഴിൽ കരാട്ടെ പരിശീലനം നടത്തി. 10 30 ന് ലഹരി വിരുദ്ധ ക്ലാസ് ശ്രീ പി വി പുഷ്പരാജൻസാറിന്റെ കീഴിൽ നടന്നു. ഉച്ചയ്ക്ക് ശേഷം കുട്ടികൾ 8 ഗ്രൂപ്പായി ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. കേഡറ്റുകളുടെ തിരുവാതിര കളിയും ശ്രദ്ധേയമായി.
മൂന്നാം ദിവസം road walk and run, കരാട്ടെ പരിശീലനം, ഫീൽഡ് ട്രിപ്പ് എന്നിവ നടത്തി. തലശ്ശേരി കോട്ട St Johns Anglian Church, Edward Brennan ശവക്കല്ലറ എന്നിവ സന്ദർശിച്ചു. ഉച്ചക്കുശേഷം കേഡറ്റുകളുടെ കലാപരിപാടികൾ അരങ്ങേറി. ഇതോടെ മൂന്ന് ദിവസത്തെ ക്യാമ്പിന് സമാപനമായി
ലിറ്റിൽ കൈറ്റ്സ് – യൂണിറ്റ് ക്യാമ്പ്
വിവരസാങ്കേതിക വിദ്യയിലെ പുതിയ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച നടന്നു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് അനിമേഷൻ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെണ്ടമേളം, പൂക്കളമത്സരം, ഊഞ്ഞാലാട്ടം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടന്നു.
കടമ്പൂർ HSS ഹെഡ്മാസ്റ്റർ ശ്രീ എം. സുധാകരൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി HSS കൈറ്റ് മാസ്റ്റർ ശ്രീ രോഹിത്ത് ടി. വി. കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കടമ്പൂർ HSS അധ്യാപകരായ ശ്രീ വിനേഷ് കെ. പി., ശ്രീമതി സോണിയ പി. എന്നിവർ ക്യാമ്പിൽ സന്നിഹിതർ ആയിരുന്നു.
ക്യാമ്പിൽ മികവ് പുലർത്തിയ കുട്ടികളെ പിന്നീട് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതായിരിക്കും
അധ്യാപകദിനം സെപ്തoബർ 5 ചൊവ്വാഴ്ച
അദ്ധ്യകനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായ ഡോ: സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമാണ് അധ്യാപകദിനമായി നാം ആഘോഷിക്കുന്നത്
അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യകഘടനയിലേക്ക് ലോകം നീങ്ങുമ്പോൾ അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വർദ്ധ്വിക്കുകയാണ് അധ്യാപകൻ അല്ലെങ്കിലും അധ്യാപനത്തോട് അത്യഗാതമായി സ്നേഹവും താൽപര്യവും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു നമുക്ക് ഏറെ പ്രിയപ്പെട്ട ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം
തലമുറകളെ നന്മയിലേക്ക് നയിക്കുന്നതും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം അടക്കമുള്ള സമഗ്ര മേഖലകളിലും ശ്രേഷ്ഠമായ സംഭാവനകൾ നൽകുന്ന വരാണ് ഓരോ അധ്യാപകരും
അധ്യാപനത്തിന്റെ മഹത്വം കുട്ടികളിലേക്ക്എത്തിക്കുന്നതിനായി അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്യാൻ സ്കൂൾ അവസരം ഒരുക്കി പത്താം ക്ലാസുകളിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന 18 വിദ്യാർത്ഥികൾ അവർക്ക് ഇഷ്ടപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി ഓരോ അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസും ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തിയിരുന്നു
മികച്ച അധ്യാപക വിദ്യാർത്ഥിയായി 10 A സ്റ്റാർ പഠിക്കുന്ന ശ്വേതക്ക് രാജേഷിനെ തെരഞ്ഞെടുത്തു ശ്വേതക്ക് രാജേഷിന് HM സുധാകരൻ മാസ്റ്റർ ഉപഹാരം നൽകി...
സോഷ്യൽ സയൻസ് ക്ലബ് :-
ഉദ്ഘാടനം13/9/23 ലതീഷ് കുമാർ കെ പി(Deputy HM) 2023-24 അദ്ധ്യയന വർഷകെ സാമൂഹ്യശാസ്ത്ത ക്ലബ്ബിന്കെ ഉദ്ഘാടനം13/9/23 ബുധനാഴ്ച ഡെപ്യുട്ടി എച്ച് എം ലതീഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം കചയ്തു. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങിൽ സാമൂഹ്യ ശാസ്ത്രം HS വിഭാഗം സീനിയർ അസിസ്റ്റന്റ് ശീ ആനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ശ്രീ സനിൽ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹ്ിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീ ദീപക് ജി ഒ, ശ്രീ ലജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് കകാണ്ടു സംസാരിച്ചു.ശ്രീമതി നിതയമമാൾ ചടങ്ങിന് നന്ദി പറഞ്ഞു
സ്കൂൾ കലോത്സവം
2023-24 വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 21മുതൽ 23 വരെ ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെയുള്ള വിവിധ അരങ്ങേറി.
ഈ വർഷത്തെ ഉദ്ഘാടനം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സ്കൂളുകളിൽ തന്നെ പ്രതിഭാധനരായ Yaara Shareef (dist.roller skating championship 2023 gold medal)6Q*, Lakshmipriya.T(6S*)-(National kalaripayattu champion)Eliza Drona (9B* under17Mix doubles champion).Indupriya (7B*-Judo gold medal winner)Anoshka 7B*(child artist) എന്നീ കുട്ടികൾ ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ബിനൂപ് ശേഖർ മാസ്റ്ററുടെ കീഴിൽ ഗാനമേള അരങ്ങേറി. ചടങ്ങിൽ HM, PTA President, B.Ranjini, GO Deepak എന്നിവർ സംസാരിച്ചു.
Blue, red, yellow, white,green എന്നിങ്ങനെ പതിവ് പോലെ ഹൗസ് അടിസ്ഥാനത്തിലായിരുന്നു വാശിയേറിയ മത്സരങ്ങൾ അരങ്ങേറിയത്. കോൽക്കളി,ഒപ്പന, തിരുവാതിര, സംഘനൃത്തം, അറബന, ദഫ് എന്നീ ഗ്രൂപ്പിനങ്ങൾ ഇത്തവണത്തെ കലോത്സവത്തിന് മാറ്റ് കൂട്ടി.വാശിയേറിയ മത്സരം 24/9/23ന് പുലർച്ചെ 12.45 വരെ നീണ്ടുനിന്നു. blue house captain ശ്രീമതി സുനിത രാമകൃഷ്ണനും ടീം അംഗങ്ങളും H.Mൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.
സമാപന സമ്മേളനം കലാതിലകവും സ്കൂൾ പൂർവ്വ വിദ്യാർഥിയുമായ കുമാരി ശ്രീഗംഗ നിർവഹിച്ചു. PTA പ്രസിഡന്റ് കെ. രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. LSS, USS,കുട്ടികൾക്കും മത്സരത്തിലെ വിജയികൾക്കും അധ്യാപകരായ കെ. വി ദിലീപ് കുമാർ, കെ.കെ ദിനേശ് ബാബു എന്നിവർ സമ്മാനം നൽകി.
ജീജിത്ത് കെ സ്വാഗതം പറഞ്ഞു. HM സുധാകരൻ മാസ്റ്റർ ആശംസകൾ നേർന്നു. കലോത്സവം ജോയിന്റ് സെക്രട്ടറി സുധീർ വി.വി നന്ദി പറഞ്ഞു.
ഗാന്ധിജയന്തി ആഘോഷം
ഓക്ടോബർ 2
30/9/2023
ഗാന്ധിജയന്തി ദിനാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂളും ചുറ്റുപാടും കുട്ടികൾ ശുചിക്കരിച്ചു.
കുട്ടികളെ ഒരോ ഗ്രൂപ്പുകളാക്കിപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും അധ്യപകരുടെ നിർദേശപ്രകാരം സ്കൂളിലെ വിവിധ ഏരിയകൾ നൽകി അവിടങ്ങളിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. Scout and guides, JRC ,SPC എന്നി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇതിന് നേത്വത്യം നൽകി.
30/9/2023 ശനിയാഴ്ച്ച HS, UP വിഭാഗത്തിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. 'എന്റെ മനസ്സിലെ ഗാന്ധി ' എന്നതായിരുന്നു UP വിഭാഗത്തിലെ പ്രസംഗ വിഷയം.
" ഗാന്ധിയൻ മൂല്യങ്ങളുടെ ഇന്നത്തെ പ്രസക്തി" എന്ന വിഷയത്തിൽ HS വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. LP ക്ലാസ്സിലെ കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ് മത്സരം നടത്തി. LP വിഭാഗം കുട്ടികൾ ഗാന്ധിജിയുടെ വേഷവിധാനത്തോടെ ക്ലാസുകൾ സന്ദർശിച്ചു.