കടമ്പൂർ എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2025-26
June 2 പ്രവേശനോത്സവം
2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. ജൂൺ 1-ന് ഞായറാഴ്ച തന്നെ പ്രവേശനോത്സവത്തിന്റെ ചുമതല ഉണ്ടായിരുന്ന സോഷ്യൽ സയൻസ് അധ്യാപകർ സ്കൂളും പരിസരവും കുരുത്തോല തോരണങ്ങളും റിബണുകളും കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിരുന്നു.

നവാഗതരെ സ്വീകരിക്കാൻ ബലൂണുകളും ഇമോജി കട്ട് ചെയ്ത് എടുത്ത മനോഹരമായ പെൻസിലുകളും തയ്യാറാക്കി വെച്ചിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് തൊപ്പിയും ബലൂണും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എല്ലാവർക്കും പ്രവേശനോത്സവ ചടങ്ങിൽ മധുരം നൽകി സ്വീകരിച്ചിരുന്നു. 2025-26 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തത്. ഡോ: P.M.G. നന്ദീശൻ സർ (Rtd. Senior professor, Saha Institute of Nuclear Physics, Kolkata) ആയിരുന്നു. AP അനിൽ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ H.M. ശ്രീ കെ പി ലതീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. PTA പ്രസിഡൻറ് ശ്രീ അഹമ്മദ് കബീർ, കടമ്പൂർ HSS മുൻഗണിത അധ്യാപകൻ ശ്രീ മോഹനൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ: ധന്യ നന്ദി പറഞ്ഞു.
ഒന്നാം ക്ലാസ്സിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികൾക്കെല്ലാം മാതൃഭൂമിയുടെ വകയായി ' മിന്നാമിനിക്കിറ്റ് ' നൽകുകയുണ്ടായി. ഡോ : PMG നമ്പീശൻ സാർ കുട്ടികൾക്ക് ചടങ്ങിൽ മിന്നാമിന്നിക്കിറ്റ് നൽകി.
കുട്ടികളുടെ കരോക്കെ ഗാനാലാപനവും സംഗീത അധ്യാപകൻ ബിന്തുപ് മാസ്റ്ററുടെ സംഗീതവിരുന്നും കൊണ്ട് ധന്യമായിരുന്ന ചടങ്ങ്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഉച്ചയോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു
ജൂൺ- 5 ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കടമ്പൂർ എച്ച് എസ് എസ് ൽ വളരെ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി സയൻസ് ക്ലബ്ബിന് പുറമേ എസ് പി സി, എൻ സി സി, സ്കൗട്ട് & ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകൾ കൂടി ദിനാഘോഷത്തിൽ പങ്കെടുക്കുകയുണ്ടായി.
എൽപി, യുപി വിഭാഗങ്ങളിൽ പോസ്റ്റർ രചനയും എച്ച് എസ്, യുപി ക്ലാസുകൾക്ക് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജികെ ഉൾപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ കുട്ടികൾക്ക് പുറമേ സ്കൗട്ട്& ഗൈഡ്സ് , എൻ സി സി , എസ് പി സി, ജെ ആർ സി ഇവ ഉൾപ്പെടുന്ന പരിസ്ഥിതി ദിന റാലിസംഘടിപ്പിക്കുകയുണ്ടായി. ഹെഡ് മാസ്റ്റർ ശ്രീ. കെ പി. ലതീഷ് മാസ്റ്റർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന ആഘോഷത്തിന് നാന്ദി കുറിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും അസംബ്ലിയിൽ ഏറ്റു ചൊല്ലി

എസ് പി സി, എൻ സി സി കേഡറ്റുകൾ മനോഹരമായ പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും തയ്യാറാക്കി അവ സ്കൂളിൽ അലങ്കരിച്ചിരുന്നു. പാഴാക്കിക്കളയുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് എസ് പി സി കേഡറ്റുകൾ മനോഹരമായ കരകൗശല ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയത് എത്ര ശ്രദ്ധേയമായിരുന്നു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി തളിപ്പറമ്പ് പന്നിയൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുക യുണ്ടായി. കുട്ടികൾക്ക് രസകരമായ ശാസ്ത്ര ക്ലാസുകളും സംവാദങ്ങളും അവിടെ വച്ച് വിദഗ്ധർ നൽകുകയുണ്ടായി.
പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് , പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിനെ കുറിച്ചും പ്രകൃതിയുടെ സംരക്ഷണത്തിന് വിദ്യാർത്ഥികൾക്ക് ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ വിദ്യാർത്ഥികൾക്ക് നൽകുന്നതിൽ പരിസ്ഥിതിദിനാഘോഷവും ആശയങ്ങളും ഏറെ സഹായകരമാകുമെന്ന് പ്രത്യാശിക്കാം.
ജൂൺ- 5 മെഹന്തി ഫെസ്റ്റ്

കടമ്പൂർ HSS ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 9,10 ക്ലാസുകളിലെ പെൺക്കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരവും ആൺകുട്ടികൾക്കായി (8, 9, 10 ക്ലാസ്സുകൾ) മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.
മൈലാഞ്ചി ഇടൽ മത്സരം മനോഹരമായിരുന്നു. കുട്ടികളുടെ കലാപരമായ കഴിവ് വളരെ മികച്ചതായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. മൈലാഞ്ചിയിടൽ മത്സരത്തിന് നല്ല പങ്കാളിത്തമാണ് ഉണ്ടായത്.
ആൺകുട്ടികൾക്കായി നടത്തിയമാപ്പിളപ്പാട്ട് മത്സരവും മികച്ചതായിരുന്നു. പരിപാടിയിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി കൊണ്ട് പ്രോത്സാഹിപ്പിച്ചു.
June-7 ലോക ഭക്ഷ്യസുരക്ഷാദിനം

ലോക ഭക്ഷ്യസുരക്ഷാ ദിനം കടമ്പൂർ സ്കൂളിലെ SPC യൂണിറ്റിൻ്റെ കീഴിൽ നടത്തപ്പെടുകയുണ്ടായി, സുരക്ഷിതവും എന്നാൽ രുചികരവുമായ നാടൻ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൽ എന്ന പരിപാടി കുട്ടികൾക്ക് വേണ്ടി നടത്തി. ഇതിൻ്റെ ഭാഗമായി കുട്ടികൾ വിവിധ നാട്ടുവിഭവങ്ങൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യവസ്തുകൾ നിർമ്മിച്ചു.ഇതുമായി ബന്ധപ്പെട്ട Photo/Video ഇവ ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം നിർമ്മിച്ചു.
മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനും കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ഉണ്ടാക്കുന്നതിനും വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനും ഒക്കെ തന്നെ കുട്ടികൾക്ക് താൽപര്യം വർധിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഗുണം ചെയ്യും എന്നതിൽ സംശയമില്ല.
ജൂൺ 13 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) രൂപീകരണം
സ്കൂൾ സംരക്ഷണ പദ്ധതിയുടെ യോഗം 13/6/25നു വെള്ളിയാഴ്ച സ്കൂളിൽ ചേരുകയുണ്ടായി സ്പിജിയുടെ ഇന്റർ ചാർജ് എടക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീഖലീൽ പദ്ധതിയെ കുറിച്ച് വിശദമായി സംസാരിച്ചു. ലഹരി മരുന്നിന്റെ ഉപയോഗം, സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ, കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക വെല്ലുവിളികൾ ഇവയൊക്കെ തന്നെ ജാഗ്രത സമിതിയിൽ ചർച്ച ചെയ്യപ്പെട്ടു. എന്തു പ്രശ്നവും കുട്ടികൾക്ക് അധ്യാപകരോട് പറയാനുള്ള അന്തരീക്ഷം സ്കൂളിൽ ഉണ്ടാക്കണമെന്നും അതിലൂടെ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാ- ക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉണ്ടായി
പ്രധാന അധ്യാപകൻ K. P. ലതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജി.ഒ ദിലീപ് മാസ്റ്റർ, സി കെ ശ്രീജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ അധ്യാപകർക്ക് പുറമേ സമീപത്തെ കടകളിലെ കച്ചവടക്കാരും, വായനശാലയിലെ പ്രതിനിധികൾ,പഞ്ചായത്ത് മെമ്പർ തുടങ്ങിയവരുംചടങ്ങിൽ ബന്ധിച്ചിരുന്നു.ഇവയെല്ലാം SPG അംഗങ്ങളാണ്
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ധന്യ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
ജൂൺ 19 വായനാദിനാചരണം
വായനാദിനാചരണത്തോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ നടത്തു കയുണ്ടായി ജൂൺ 19 ന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു. HM ശ്രീ KP ലതീഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. LP , UP HS. വിഭാഗം കുട്ടികൾക്കായി താഴെ പറയുന്ന വിവിധ തരം പരിപാടികൾ വായനയനാവാരത്തോട് അനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെടുകയുണ്ടായി.
* വായനാദിന പ്രതിജ്ഞ

* വായനാദിന ക്വിസ്
* പുസ്തകപരിചയം
* വായനാമത്സരം
* ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
* ക്ലാസ് ലൈബ്രറി രൂപീകരണം
* പുസ്തകവിതരണം
വായനശാലാ സന്ദർശനം
സ്കൂളിനടുത്തുള്ള ജ്ഞാനപ്രദായിനി വായനശാല ശ്രീമതി രഞ്ജിനി ടീചുറുടെ കീഴിൽ കുട്ടികൾ സന്ദർശിക്കുകെയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശരണ്യ കെ യുടെ കവിത ഉൾപ്പെട്ട കലോത്സവ കവിതയുടെ പുസ്തകം വായനശാല പ്രതിനിധിക്ക് കൈമാറു കയും ചെയ്തു
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടുകൂടി സ്കൂളിൽ നടത്തപ്പെടുകയുണ്ടായി. Scout, Guides, JRC, NCC, SPC, തുടങ്ങിയ വിവിധ ഗ്രൂപ്പുകളും ഓരോ ക്ലാസിൽ നിന്ന് തിരഞ്ഞെടുത്ത ഓരോ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കുചേർന്നു
ചടങ്ങിൽ Dy. HM ഷിനോജ് മാസ്റ്റർക്ക് SPC, NCC, Scout, Guides ടീമുകൾ പതാക കൈമാറിക്കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ ക്ലബ് കൺവീനർ സുജിത്ത് മാസ്റ്റർ, ലജിത്ത് മാസ്റ്റർ, നിസ്സ ടീച്ചർ എന്നിവർ സംസാരിച്ചു. റോഷി ടീച്ചർ നേതൃത്വം കൊടുത്ത flash mobe മികച്ച നിലവാരം പുലർത്തി. SPC കുട്ടികൾ സ്വന്തമായ അവതരിപ്പിച്ച Flash Mobe ഉം മികവുറ്റതായി. SPC, NCC, JRC, Scout & Guides ഇവയുടെ കീഴിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
ജൂൺ 26 ഗണിതശാസ്ത്ര ക്ലബ്

സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ ഉദ്ഘാടനം 20/6/25 ന് St . Joseph Hss Rtd ഗണിതാധ്യാപകൻ ശ്രീ കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ നിർവഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥി ആയി എത്തിച്ചേർന്നത് ശ്രീ അനന്തൻ മാസ്റ്റർ ആയിരുന്നു . അദ്ദേഹം ഗണിത ലാബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു .
ചടങ്ങിൽ ഗണിത ക്ലബിലെ 150 കുട്ടികൾ പങ്കെടുത്തിരുന്നു കുട്ടികൾ കൊണ്ടുവന്ന കലാസൃഷ്ടികൾ ഉപയോഗിച്ച് ലാബ് മനോഹരമായി അലങ്കരിച്ചിരുന്നു. കുട്ടികൾക്ക് മികച്ച ഗണിതാനുഭവം നൽകുന്ന പ്രവർത്തനങ്ങൾ ഉദ്ഘാടകൻ്റെ നേത്യത്വത്തിൽ നടന്നു .
ചടങ്ങിൻ്റെ അധ്യക്ഷസ്ഥാനം, ഏറ്റെടുത്തിരുന്നത് ശ്രീ ഷന്നോജ് മാസ്റ്റർ ആയിരുന്നു. Senior Asst . ശ്രീ കെ രാജീവൻ , ശ്രീമതി അനുപ്രിയ , ലിഗിത , കെ. കെ ലത എന്നിവർ സംസാരിച്ചു.
JULY 11
ലോക ജനസംഖ്യാദിനം
ലോക ജനസംഘദിനമായ July 11 വിവിധ പരിപാടികളോടു കൂടി ആചരിച്ചു
LP കുട്ടികൾക്കായി പ്രസംഗ മത്സരം ക്ലാതലത്തിൽ സംഘടിപ്പിച്ചു LP, HS വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും mobile digital presentationനും സംഘടിപ്പിച്ചു Mobile documentry യും സംഘടിപ്പിച്ചു.
JULY 12
WORLD PAPER BAG DAY
[MALALA DAY ]
July 12 ന് world paper day യുടെ ഭാഗമായി Paper Bag workshop സംഘടിപ്പിക്കുകയുണ്ടായി.
സ്കൂളിലെ craft teacher ആയ ശ്രീമതി നിസ്സ ടീച്ചറുട നേതൃത്വത്തിലാണ് പരിപാടിനടന്നത് ശിലാശാലയിൽ 15ൽ അധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
SPC യുടെ നേതൃത്വത്തിലും paper Bag ശില്ശാല സംഘടിപ്പിക്കുകയുണ്ടായി കാഡറ്റുകൾ Spc യുടെ emblem അടക്കം ഉൾപ്പെടുത്തിയ നിരവധി പേപ്പർ ബാഗുകൾ ഉണ്ടാക്കി.
മലാല ദിവസവുമായി ബന്ധപ്പെട്ട SPC കേഡറ്റ് ആയ തന്മയ മലാലയെ പറ്റിയുള്ള digital documentry തയ്യാറാക്കി SPC കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.
മലാലയുമായി ബന്ധപ്പെട്ട നിരവധി നിരവധി ജീവിത സന്ദർഭങ്ങൾ ഉൾപ്പെടുത്തിയ digital Quiz കൂടി തയ്യാറാക്കിയിരുന്നു
July 21
ചാന്ദ്രദിനം
ചാന്ദ്രദിനം വിപുലമായ പരിപാടികളോടു കൂടി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.

LP വിഭാഗം കുട്ടികൾക്കായി -
*റോക്കറ്റ് നിർമാണം
*ചന്ദ്രനെ വരയ്ക്കാം,
*ചാന്ദ്രദൗത്യം video എന്നിവ ഉൾപ്പെടുത്തി.
UP വിഭാഗം കുട്ടികൾക്കായി
*ക്വിസ് മത്സരം സംഘടിപ്പിച്ചു.
*പോസ്റ്റർ രചനയും നടത്തുകയുണ്ടായി.
HS വിഭാഗം കുട്ടികൾക്കായി
*ചാന്ദ്രദൗത്യം,

lCT video Presentation
*പോസ്റ്റർ നിർമാണം
*ക്വസ് മത്സരം ,
Mobile Documentary എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ UP, HS വിഭാഗം ഒന്ന്, രണ്ട് സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാ ക്വിസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു.
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ UP, HS വിഭാഗം ഒന്ന്, രണ്ട് സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാ ക്വിസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു.
July 21
വിമുക്തി ലഹരി വിരുദ്ധ ക്ലബ്.
ബോധവൽക്കരണ ക്ലാസ്.

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസുകൾ കൈകാര്യം ചെയ്തത് ജില്ലാ ലീഗൽ സർവീസ് സെൽ ഉദ്യോഗസ്ഥ ശ്രീമതി ലൂഡി നിയമസഹായത്തെക്കുറിച്ചും മറ്റു സംവിധാനങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ക്ലാസ് ആയിരുന്നു വിശിഷ്ടവ്യക്തികൾ കൈകാര്യം ചെയ്തത്. കൺവീനർ ശ്രീ സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ശ്രീ കെ പി ലതീഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ശ്രീ ലൈജ മാസ്റ്റർ ആശംസകൾ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡോക്ടർ ധന്യ നന്ദി പറഞ്ഞു. കുട്ടികൾക്കായി ദിയ (8-m*) എന്ന കുട്ടി feedback നൽകുകയുണ്ടായി.
August-2
SPC ദിനാചരണം

August 2 ശനിയാഴ്ച SPC ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാവിലെ എട്ടുമണിക്ക് physical training ഓടുകൂടി പരിപാടികൾ ആരംഭിച്ചു 9 മണിക്ക് HM ശ്രീ. ലതീഷ് മാസ്റ്റർ പതാക ഉയർത്തി. SPC ദിന സന്ദേശം നൽകി.ചടങ്ങിൽ കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വയനാട് ആദിവാസി കോളനികളിലെ സ്കൂളുകളിലെ കുട്ടികൾക്ക് വിതരണം ചെയ്യാനായി കേഡറ്റുകൾ ശേഖരിച്ച പഠനോപകരണങ്ങൾ കേഡറ്റുകൾ HM നെ ഏൽപ്പിച്ചു. ചടങ്ങിൽ DI മാരായ നിധീഷ് സാർ, റാണി എന്നിവർ സന്നിഹിതരായിരുന്നു.
കേഡറ്റുകൾ പള്ളിക്കുന്നിലെ മൂകാംബിക ബാലികാസദനം സന്ദർശിച്ചു. അവിടത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കലാപരിപാടികൾ അവതരിപ്പിച്ചു.
ഒറിഗാമിക്ലാസ്സ് - ശ്രീമതി നിസ്സ എം എം
പള്ളിക്കുന്ന് ബാലികാസദനത്തിലെ കുട്ടികൾക്കായി ഒറിഗാമി ശില്പശാല നടത്തി. SPC co-ordinator (TR) ശ്രീമതി നിസ്സ ക്ലാസുകൾ കൈകാര്യം ചെയ്തു.
ആഗസ്റ്റ് 15
സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ആഗസ്റ്റ് 14 ന് എൽ പി വിഭാഗം കുട്ടികൾക്കായി നിരവധി പരിപാടികൾ നടത്തി. കുട്ടികൾ നിറം നൽകി പതാക ഉണ്ടാക്കുകയും ദേശഭക്തിഗാനാലാപനം നടത്തുകയും ചെയ്തു ഭാരത മാതാവ് സ്വാതന്ത്ര്യ സമരസേനാനികൾ എന്നിവരുടെ വേഷവിധാനത്തോടെ കുട്ടികൾ നടത്തിയ പരിപാടികൾ ഏവരിലും കൗതുക ഉണർത്തുന്നതായിരുന്നു സ്കൂളും ക്ലാസും നന്നായി അലങ്കരി ച്ചിരുന്നു. ആഗസ്റ്റ് 15ന് എച്ച് ശ്രീ കെ പി ലജിത്ത് മാസ്റ്റർ ത്രിവർണ പതാക ഉയർത്തി. Spc,Ncc,Scout,Guides,Jrc യൂണിറ്റുകളുടെ മാർച്ച്പാസ്റ്റ് ചടങ്ങിനെ കൂടുതൽ മികച്ചതാക്കി. Spc കുട്ടികൾ നടത്തിയ ബാൻറ്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ഹെഡ്മാസ്റ്റർ ത്രിവർണ പതാക ഉയർത്തിയത് കാലാവസ്ഥാ പ്രതികൂലമായതിനാൽ സ്വാതന്ത്ര്യദിന സന്ദേശവും മറ്റ് കലാപരിപാടികളും സ്കൂൾഓഡിറ്റൊറിയത്തിൽ വെച്ചാണ് നടത്തിയത്. HM സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി ശ്രീ പി കെ ലജിത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ : ധന്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. Spc കുട്ടികൾ അവതരിപ്പിച്ച flash mobe വളരെ മികച്ചതായിരുന്നു നമ്മുടെ സ്കൂളിലെ Ncc,scout,Guids,Jrc കുട്ടികൾ കണ്ണൂർ കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്തു.