ഒരു പുല്ലു ചെടിയിൽ തുടങ്ങി
ജീവനെ കൈകോർത്തുയർത്താം നമുക്ക്
ഒരു കൊച്ചു പുൽച്ചാടിയെപ്പോലും
നോവിക്കാതിരിക്കാമൊന്നായ് നമുക്ക്
ലോകമെന്ന പച്ചയിൽ ജീവൻ സമർപ്പിച്ച്
മലിനമാകാതെ കൊണ്ടു പോകാം ഭൂമിയെ
മലിനമാം ഭൂമിയും മലിനമാം ജലാശയവും
മാറ്റിയെടുത്ത് വാർക്കാം പുതു തലമുറയെ .