കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/അറിയേണ്ടതുണ്ട് നാം

Schoolwiki സംരംഭത്തിൽ നിന്ന്
അറിയേണ്ടതുണ്ട് നാം

കാടും കടലും കടന്നു കൊണ്ട്
ലോകത്തിൽ മുഴുവനുമിന്ന്
കാണാത്ത ചിറകിൽ പറന്നു വന്ന
'കൊറോണ'യെന്ന 'കോവിഡി'ന്ന്

പകർച്ചവ്യാധിയെന്നറിഞ്ഞു
പറയുന്ന പോലെയൊക്കെ നിന്ന്
പിടി കൊടുക്കാതെ കരുതലോടെ
പടി കടത്തേണം നമുക്കതിനെ

വ്യക്തി ശുചിത്വം പാലിക്കേണം
നിത്യവും കൈകൾ കഴുകേണം
ഒതുങ്ങി വീട്ടിൽ കഴിയേണം
കൃത്യമായി ദൂരം പാലിച്ചീടേണം

കിട്ടിയ നല്ലൊരവസരത്തെ
കുട്ടികൾ നമ്മൾ പാഴാക്കരുതേ
കഴിവുകൾ പലവിധം ഉള്ളവർ നാം
ഒഴിവുകാലത്തെ ഉപയോഗ്യമാക്കു
ജാഗ്രതരായിരിക്കു ........

ഹംന മറിയം .എം .കെ
4 A കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത