കൊറോണ എന്നൊരു വൈറസ്
ഭൂമിയിൽ പിറവിയെടുത്തു
ലോകം മുഴുവൻ പടർന്നീടുന്നു
കരകയറണം ഈ ദുരിതത്തിൽ നിന്നും
വ്യക്തിശുചിത്വം പാലിച്ചിടേണം
അടുത്തിട പഴകാതെ അകന്നിരുന്നു
സാമൂഹ്യ വ്യാപനം തടഞ്ഞിടേണം
അകറ്റിടേണം കൊറോണയെ
ചൈനയിൽ നിന്നും വന്നൊരു വ്യാധി
മാനവ കുലത്തിൽ ശത്രുതന്നിവൻ
കലികാലത്തിൽ സന്തതിയാണിവൻ
തുരത്തിയോടിക്കേണം നാമിവനെ
ഒറ്റക്കെട്ടായി ഒരുമിച്ചിവനെ
തുരത്തിയോടിച്ചില്ലെങ്കിൽ
മരണം വന്നാൽ അനാഥനെപ്പോലെ
കൂടെപ്പോകേണ്ടി വരുമല്ലോ...........