ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ചത്
കൊറോണ പഠിപ്പിച്ചത്
കൊറോണ അഥവാ കോവിഡ് നമ്മെ പഠിപ്പിക്കുന്നത് എന്താണ് ? തുല്യത: നമ്മുടെ സംസ്‍കാരവും, മതവും, ജോലി.യും, സാമ്പത്തിക സ്‍ഥിതിയും എന്തായാലും, അതുപോലെ നാം എത്ര പ്രശസ്‍തരാണെങ്കിലും എല്ലാവരും തുല്യരാണെന്ന് കൊറോണ നമ്മെ പഠിപ്പിക്കുന്നു. പരസ്‍പര ബന്ധം: നാമെല്ലാവരും പരസ്‍പരം ബന്ധപ്പെട്ടവരാണെന്നും, ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മറ്റൊരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും ഇത് നമ്മെ ഓർമിപ്പിക്കുന്നു. ഭക്ഷണ രീതി: നമ്മുടെ ജീവനും ആരോഗ്യവും എത്ര അമൂല്യമാണെന്നും, പോഷകാംശം തീരെ ഇല്ലാത്ത രുചിക്ക് മാത്രം പ്രാധാന്യമുള്ള കൃത്രിമ ആഹാരം കഴിക്കുന്നതു വഴിയും മാലിന്യങ്ങൾ അലിഞ്ഞു ചേർന്നതും രാസ പദാർത്ഥങ്ങളും മറ്റു ലഹരി പദാർത്ഥങ്ങളും അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതു വഴിയും നമ്മുടെ ആരോഗ്യം നശിക്കുകയാണെന്നും പ്രതിരോധ ശേഷി കുറയുകയാണെന്നും കൊറോണ നമ്മെ ഓർമിപ്പിക്കുന്നു. ശുശ്രൂഷ: നമ്മുടെ ജീവിതം വളരെ ചെറുതാണെന്നും, നാം പരസ്‍പരം സഹായിച്ച്, പ്രത്യേകിച്ച് പ്രായമായവരെയും രോഗികളെയും ശുശ്രൂഷിക്കുവാനുമുള്ള നമ്മുടെ കടമയെ ഈ കൊറോണ കാലം നമ്മെ അനുസ്‍മരിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം