ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ് ഇപ്പോൾ കടന്നു പോകുന്നത് . കൊറോണ എന്ന മഹാമാരിയെ നേരിടാൻ പല മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു . ദേവാലയങ്ങൾ അടച്ചു . ഓരോ വീടും ദേവാലയങ്ങളായി മാറി . ഈ അവസരത്തിൽ രോഗപ്രതിരോധത്തെപ്പറ്റി ചിന്തിക്കുന്നത് നല്ലതാണ് .

മുൻകരുതലുകളും പ്രാർത്ഥനകളും പോലെ പ്രധാനമാണ് രോഗ പ്രതിരോധ ശേഷിയും . വളരെ ചെറുതും എളുപ്പവുമായ ചില കാര്യങ്ങളിലൂടെ നമുക്ക് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ സാധിക്കും . ശുചിത്വമാണ് അതിലെ ഏറ്റവും പ്രധാന ഘടകം . വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും ഒരു പോലെ പാലിച്ചാൽ അത് പകുതി അസുഖം മാറുന്നത് പോലെയാണ് എന്നാണ് പറയപ്പെടുന്നത് .

സാമൂഹ്യ ശുചിത്വം പാലിക്കാൻ സർക്കാർ ഒരുപാട് പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട് . എന്നാൽ ചില ആളുകൾ ഇപ്പോഴും ചില നിർദ്ദേശങ്ങൾ പാലിക്കുന്നില്ല . അവരെ ബോധവൽക്കരിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരുടേതുമാണ് .

ആശുപത്രികളിൽ പ്രതിരോധശേഷി വർധിപ്പിക്കാനായി കുട്ടികൾക്കും മറ്റും കുത്തിവയ്പ്പ് നടത്തുന്നുണ്ട് . അത് ശരിയായ രീതിയിൽ സ്വീകരിക്കാൻ നാം തയ്യാറാകണം . ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും നമ്മളെയൊക്കെ ശുശ്രൂഷിക്കുമ്പോൾ അവർ പറയുന്നത് അനുസരിക്കുവാനും നിർദേശങ്ങൾ പാലിക്കുവാനുമുള്ള ചുമതല നമുക്കുണ്ട് . പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ പ്രതിരോധ മരുന്ന് കഴിക്കുക പതിവാണ് . അതോടൊപ്പം നാം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടേയിരിക്കുന്നു . ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകുക , പച്ചക്കറി അണുവിമുക്തമാക്കുവാനായി മഞ്ഞൾ വെള്ളത്തിലോ മറ്റോ ഇട്ടു വക്കുക , തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക , മാസ്ക് ധരിക്കുന്നത് ശീലമാക്കുക , പാത്രങ്ങൾ നല്ല വണ്ണം കഴുകി ഉപയോഗിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക അങ്ങനെ നമുക്ക് വേണ്ടിയും ഈ സമൂഹത്തിനു വേണ്ടിയും ചെയ്യുവാൻ കഴിയുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട് . കീടനാശിനി തളിക്കാത്ത പച്ചക്കറി കഴിക്കുവാൻ വീട്ടിൽ തന്നെ അടുക്കള കൃഷി ആരംഭിക്കുന്നതാണ് ഉചിതം . ഇത് ഇടവേളകൾ വിനോദകരമാക്കുവാൻ സഹായിക്കും .

മഴക്കാലങ്ങളിൽ ആണ് കൂടുതലായി പകർച്ച വ്യാധികൾ കണ്ടു വരുന്നത് . നമ്മുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത് കൂടുതലായി സംഭവിക്കുന്നത് . വെള്ളം മഴക്കാലങ്ങളിൽ ചിരട്ട പോലെയുള്ള വസ്തുക്കളിൽ കെട്ടിക്കിടക്കുന്നു . അതിൽ കൊതുക് വന്നു മുട്ടയിട്ട് പെരുകി ഡെങ്കി , മലേറിയ പോലെയുള്ള രോഗങ്ങൾ പരത്തുന്നു . ബാക്ടീരിയ , ഫംഗസ് ഇവയും വളരാനുള്ള സാധ്യത കൂടുതൽ ആണ് . പാമ്പ് പോലെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം കൂടുകയും ചെയ്യും . അത് കൊണ്ട് ഇവയെല്ലാം ഒഴിവാക്കാനുള്ള മുൻകരുതലുകൾ പാലിച്ചു ശുചിത്വത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നമുക്ക് കൈ കോർക്കാം .

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു രോഗ പ്രതിരോധ ശേഷി വർധിപ്പിച്ച് രോഗം വരാതിരിക്കാൻ നോക്കുന്നത് .



ആര്യ ശ്യാംലാൽ
8എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . ,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം