ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

കോവിഡ് 19 എന്ന മഹാരോഗം നമ്മുടെ ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ പരിസ്ഥിതിയെ കുറിച്ച് തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു .
നമ്മുടെ പരിസ്ഥിതി മനുഷ്യൻ , ജീവ ജാലങ്ങൾ, വൃക്ഷ ലതാദികൾ തുടങ്ങി പരിസരവുമായി ബന്ധപെട്ടു കിടക്കുന്നു .നാടും നഗരവും മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു .കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു .
നമ്മുടെ നാടിന്റെ പുരോഗതിക്കു വികസനം അനിവാര്യമാണ് . ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് .അതുകൊണ്ടു പരിസ്ഥിതിയെ നാം കഴിയുന്നത്ര സംരക്ഷിക്കണം . ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥ വ്യതിയാനം ശുദ്ധജലക്ഷാമം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു.
ഈ അടുത്ത് സംഭവിച്ച ജല പ്രളയം ,മണ്ണൊലിപ്പ് എന്നിവ എത്ര നാശോൻമുഖമായ അവസ്ഥയിലേക്കാണ് നമ്മെ നയിച്ചത് .
മഹാപ്രളയം ,മഹാവ്യാധി ,കാലാവസ്ഥ വ്യതിയാനം ഇവയെല്ലാം നമ്മെ പഠിപ്പിക്കുന്ന പാഠം നമ്മുടെ ഭൂമിക്കു സഹിക്കാവുന്നതിലും താങ്ങാവുന്നതിലും അപ്പുറമാണ് നമ്മുടെ ഭൂമിയുടെ അവസ്ഥ എന്നതാണ്.
സർവംസഹയായ ഭൂമി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു .അതുകൊണ്ടു നമ്മൾ ഓരോരുത്തരും പ്രകൃതിയെ, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും അതിലെ ജീവനുകളെ സംരക്ഷിക്കുകയും വേണം . അതു നമ്മുടെ ആരോഗ്യകരമായ ജീവിതത്തെ ദൃഢപ്പെടുത്തുന്നു .
മനുഷ്യരുടെയും പക്ഷി മൃഗാദികളുടെയും ഏക ഭവനം പ്രകൃതിയാണ് .മാത്രമല്ല വായു , ഭക്ഷണം, ജലം എന്നിവ എല്ലാം പ്രകൃതി നൽകുന്നു . അതുകൊണ്ട് നാം പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിക്കുക .

അധീന ഡി
6 ഡി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ്. ,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം