ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കോവിഡ്-19 മൂന്നാം മഹായുദ്ധമോ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 മൂന്നാം മഹായുദ്ധമോ?

2019 ഡിസംബർ മാസത്തിലെ മഞ്ഞു വീഴ്ച്ചക്കിടയിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് പേരറിയാത്ത ഒരു രോഗം പിടിപെട്ടതായി ചൈനയിലെ ലോക ആരോഗ്യ സംഘടനയുടെ ഓഫീസിൽ വിവരം കിട്ടി. ക്രിസ്മസ് കാത്തിരുന്ന ആ നിമിഷം ലോകത്തിലെ ആകമാനം ജനങ്ങളിൽ ഭീതിയുടെയും ഉദ്വേഗത്തിന്റെയും വികാരം നിറച്ചുകൊണ്ടു ആ വാർത്ത ഇറങ്ങി.

2020 ജനുവരി പുത്തൻ പ്രതീക്ഷകളുമായി ലോകം കാത്തിരുന്ന ആ സുദിനം ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച കൊറോണ ഒരു അണുബോംബ് ഇട്ട പ്രതീതി സൃഷ്ടിച്ചുകൊണ്ട് അവിടത്തെ ജനങ്ങളെ ആകെ പിടിച്ചുലച്ചു. വളരെ പെട്ടെന്ന് തന്നെ അത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു .

2020 ഫെബ്രുവരി 11 നു ലോകാരോഗ്യ സംഘടനാ (WHO)കോറോണയെ കോവിഡ് 19 എന്ന് നാമകരണം ചെയ്തു.ലോകം എത്ര പെട്ടന്നാണ് മാറി മറിയുന്നത് ! ചൈനയിലെ വുഹാനിൽ ഏതോ മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 അതിന്റെ മാരക ശേഷി വെളിവാക്കികൊണ്ടു ലോക ജനതയെ ആഴത്തിൽ പീഡിപ്പിച്ചു മരണത്തിലേക്ക് തള്ളിവിട്ടു കൊണ്ട് കടന്നു പോകുന്നു .

കൊറോണ എന്ന വൈറസ്സിനെ തളക്കുന്ന ഒരു മരുന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.സ്പർശനത്തിലൂടെയാണ് ഇത് പകരുന്നത് എന്ന് കണ്ടു .അതിനാൽ സ്പർശനം തീരെ ഒഴിവാക്കുകയും കൈകൾ സോപ്പിട്ടു കഴുകുകയും എപ്പോഴും മാസ്ക് ധരിക്കുകയും വേണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. യഥാർത്ഥത്തിൽ കോവിഡ് 19 ലോകം ആകെ വ്യാപിച്ചു ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ പ്രതീതി സൃഷിച്ചുകൊണ്ടിരിക്കുന്നു . കൊറോണ എന്ന വൈറസ് മനുഷ്യ ശരീരത്തിൽ എത്തിയാൽ ആദ്യം മനുഷ്യന്റെ ശ്വാസകോശത്തിലേക്കു കടന്ന്‌ അതിനെ വേഗത്തിൽ ആക്രമിച്ചു ശ്വാസം മുട്ടിച്ചു മനുഷ്യനെ മരണത്തിലേക്ക് തള്ളി വിടുന്നു . പ്രായമായവരിലും മറ്റു രോഗങ്ങളാൽ കഷ്ടപ്പെടുന്നവരിലും ഈ മഹാമാരി വളരെ പെട്ടന്ന് ശക്തിയാർജ്ജിച്ച് അവരെ കീഴ്പ്പെടുത്തുന്നു . ചൈനയിൽ നിന്നും അത് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അത് വ്യാപിച്ചു കൊണ്ടിരിക്കുന്നു .

ഇന്ത്യയിൽ കോവിഡ് ആദ്യം പിടിപെട്ടത് ചൈനയിലെ വുഹാനിലും നിന്നും മടങ്ങിയെത്തിയ ഒരു മലയാളി വിദ്യാർത്ഥിക്ക് ആണ് . പിന്നീട് വിദേശത്തു നിന്നും വന്ന പലരിലും ഈ രോഗം കണ്ടെത്തി . പിന്നീട് ഇത് ഇന്ത്യയിൽ പല സംസ്ഥാനങ്ങളും അതിന്റെ പിടിയിൽ അമരുന്നത് നാം കണ്ടു . രോഗവ്യാപനം തടയാൻ ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കാനായി കേന്ദ്ര സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു . സംസ്ഥാന സർക്കാരുകളും ഇതിനോട് സഹകരിക്കുകയും അത് നടപ്പാക്കുകയും ചെയ്തു . കേരളം കൈക്കൊണ്ട നടപടികൾ ലോകത്തിനു തന്നെ മാതൃകയാണെന്ന് പല രാജ്യങ്ങളും അഭിപ്രായപ്പെട്ടു .

ഒരു മൂന്നാം ലോക യുദ്ധത്തിന് സമാനമായ കാഴ്ചകളാണ് നാം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടത് . സമ്പന്ന രാജ്യങ്ങളായ അമേരിക്ക , ഇംഗ്ലണ്ട് , സ്പെയിൻ , ജർമ്മനി, ഇറ്റലി എന്നിവയൊക്കെ ഈ രോഗത്തിനു മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നത് നാം കണ്ടു .

കോവിഡ് 19 നൽകിക്കൊണ്ടിരിക്കുന്ന പാഠങ്ങൾ :-
ഇന്ന് വരെ നമ്മളനുഭവിച്ചു കൊണ്ടിരുന്ന ശീലങ്ങളിൽ മാറ്റങ്ങളുണ്ടായി . ആഡംബര ജീവിതത്തിനു വിരാമമിട്ടു, എന്തും സഹിക്കുവാനുള്ള ആത്മവീര്യം നൽകി ജീവിതത്തിനു പുതിയ മാനങ്ങൾ നൽകി . ആശുപത്രി സംസ്കാരം മാറി . ഒരുപാട് കാര്യങ്ങൾ പതിവ് തെറ്റിച്ചു . ഈ മഹാമാരി ലോകജനതയെ ആക്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നമ്മൾ ഭാരത ജനത , കേരള ജനത അതിനെ ചെറുത്ത് തോൽപ്പിക്കുമെന്ന് ദൃഢ പ്രതിജ്ഞ എടുക്കാം .

ലക്ഷ്മി പി.രാജ്
10എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം