ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണയും പരിസ്ഥിതിയും

കൊറോണയും പരിസ്ഥിതിയും

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. മനുഷ്യരെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് .മനുഷ്യരിൽ മനുഷ്യരിലേക്ക് പടരുകയാണീ വൈറസ് . ചൈനയിലാണ് ആദ്യമായി ഈ വൈറസ് സ്ഥിരീകരിച്ചത്.രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്ന ഈ വൈറസിനാൽ നിരവധി പേരാണ് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവ്വായിരത്തിലധികം പേരാണ് മരിച്ചത്. ഈ വൈറസ് മൃഗങ്ങളിലാണ് ആദ്യം കണ്ടു പിടിച്ചത്. പനി, ചുമ, ശ്വാസതടസം എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഈ വൈറസിനെ തുരത്താൻ നാം ശുചിത്വം പാലിക്കണം. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞാൽ അതിനു ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസിന് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതു കൊണ്ടു തന്നെ ഇത്തരം വൈറസ് ബാധയേല്ക്കുന്നതിൽ നിന്നും മാറി നില്ക്കുകയാണ് വേണ്ടത്. നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും ഈ വൈറസ് വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.

അനുദിനം മാറുകയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെപ്പറ്റി വർണിച്ച കവികളെല്ലാം ഇന്ന് നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയെപ്പറ്റിയാണ് എഴുതുന്നത്. മലകളും കുന്നുകളും അരുവികളും ഇന്ന് കേട്ടറിവ് മാത്രമാണ്. മനുഷ്യർ തന്നെ അതൊക്കെ ഇടിച്ചു നിരത്തിയും വെയിസ്റ്റുകൾ വലിച്ചെറിഞ്ഞും നശിപ്പിക്കുക - യാണ്. ഇതുമൂലം നമുക്ക് തന്നെ വലിയ വിപത്ത് വന്നിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം, വായു മലിനീകരണം, ജലമലിനീകരണം തുടങ്ങിയ വിവിധ മലിനീകരണത്തിലൂടെ പല രോഗങ്ങളും ഉണ്ടാകുന്നു. ഇത് നമുക്ക് തന്നെ പലരോഗങ്ങളും ഉണ്ടാക്കുന്നു. ഈ രോഗങ്ങൾ ഇല്ലാതാക്കണമെങ്കിൽ നാം പഴയതിലേക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു. വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിയാതെയും പുഴകളെ കാത്തു സൂക്ഷിച്ചും നമുക്ക് നമ്മുടെ നാടിനെ കാത്തു രക്ഷിക്കാം. നമ്മൾ നഷ്ടപ്പെടുത്തിയ പ്രകൃതിയുടെ സൗന്ദര്യം നമുക്ക് കാണാം.

സാൻവിയ. പി
3. B ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു പി സ്കൂൾ തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം