ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/അപരിചിതനായൊരു പരിചിതൻ
അപരിചിതനായൊരു പരിചിതൻ
ഈ കഥ തുടങ്ങുന്നത് 2019 അവസാനത്തോട് കൂടിയാണ്. ഈ സമയത്ത് അപരിചിതനായ ഒരാൾ ചൈനയിലെ വുഹാൻ വഴി നമുക്ക് ഇടയിലേക്ക് കടന്നു വന്നു. നമ്മൾ ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ലോകത്തിനു മൊത്തം നാശം വിതക്കാൻ കെൽപ്പുള്ള ഒരു സൂക്ഷ്മാണു ആയിരുന്നു അവൻ. പരിചിതമല്ലാത്ത ഈ സൂക്ഷ്മാണു വിനെ നോക്കി അന്തംവിട്ട് ലോകം അവനെ നോക്കി പറഞ്ഞു കൊറോണ, കൊറോണ, കൊറോണ യാണവൻ എന്ന്. അവന് ജാതിയോ, മതമോ, വർണ്ണമോ, വർഗ്ഗമോ, മുതലാളിയോ, തൊഴിലാളിയോ, പണ്ഡിതനോ, പാമരനോ, രാജാവോ, പ്രജയോ, എന്നൊന്നും നോട്ടമില്ലായിരുന്നു. അവൻ ഉള്ളിടത്ത് ആരങ്കിലും ചെന്നാൽ അവൻ ശരീരത്തിൽ കയറി പണി തുടങ്ങും. അവന് ഒരാളെയും ഭയമില്ലാതെ ലോകത്താകെ നാശംവിതച്ച് കൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. എന്നാൽ അവന് ഭയമുള്ള ചിലരുണ്ട്. സോപ്പു വെള്ളവും,സാനിറ്റെസർ തുടങ്ങിയവ കണ്ടാൽ അവന് പേടിയാണ്. ഒരു സോപ്പു വെള്ളം കൊണ്ട് അവനെ തുരത്താം എന്ന് എല്ലാവരും പഠിച്ചു. എന്നാൽ അവൻ ചിലയിടങ്ങളിൽ പറ്റിപ്പിടിച്ചു നിന്ന് കയറി കൂടാൻ നോക്കിയിരിക്കുകയാണ്. പുറത്തിറങ്ങുന്നവരെ കാത്തു അവൻ തക്കം പാർത്തിരിക്കുകയാണ്. പക്ഷേ അവനെ തുരത്താൻ എല്ലാവരും തീരുമാനിച്ചാൽ അവൻ തോറ്റോടും എന്നത് ഉറപ്പ്....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ