ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വശീലവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലവും രോഗപ്രതിരോധവും

ശുചിത്വം എന്നത് രണ്ടു തരത്തിലുണ്ട്. പരിസരശുചിത്വവും വ്യക്തിശുചിത്വവും. പരിസരശുചിത്വം എന്നത് പ്രധാനമായും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ അത് മറിച്ചു കളയണം. ഇല്ലെങ്കിൽ അതിൽ കൊതുക് മുട്ടയിട്ട് വലുതാകും. കൊതുക് പലവിധ രോഗങ്ങള്ർക്കും കാരണമാകും. അതുപോലെ പൊതുസ്ഥലങ്ങളും വ്യത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പാഴ്‍വസ്‍തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്.
വ്യക്തിശുചിത്വം അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. ദിവസേനയുള്ള കുളിയും മറ്റു ശുചിത്വശീലങ്ങളും പാലിക്കുവാൻ ശ്രദ്ധിക്കണം. കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പടരുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. ലക്ഷക്കണക്കിന് കോവിഡ് രോഗികൾ ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളിൽ പ്രധാനമാണ് വ്യക്തിശുചിത്വം. ദിവസേനയുള്ള കുളിയും, ഇടയ്ക്കിടെയുള്ള കൈകഴുകലും സാനിറ്റൈസറുടെ ഉപയോഗവും നമ്മൾ ശീലിക്കണം. ചെറിയ അസുഖങ്ങൾ വന്നാൽ പോലും ആശുപത്രിയിൽ പോകുക. അസുഖങ്ങൾ വരാതിരിക്കാൻ ഇത്തരം ശുചിത്വശീലങ്ങൾ നമുക്ക് പാലിക്കാം.

മരിയ സിബി
9 ബി ഒ.എൽ.എൽ എച്ച്.എസ്.എസ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം