ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

എല്ലാം നല്ലതിന് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ ഈ കഴി‍‍ഞ്ഞ കുറച്ചു നാളുകളായി നമ്മളെ ഭയപ്പെടുത്തുന്ന മഹാമാരിയാണ് കോവിഡ് 19. നമ്മുടെ ഓരോരുത്തരുടെയും കഠിനമായ പരിശ്രമം കൊണ്ടു മാത്രമേ ഈ രോഗവ്യാപനം നമുക്ക് തടയാൻ സാധിക്കുക പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയുടെയും ഗവൺമെന്റിന്റേയും നിർദേശം അനുസരിച്ച് "stay home, stay safe” എന്ന മുദ്രാവാക്യവുമായി നമുക്ക് നമ്മൾ ആയിരിക്കുന്നിടത്ത് സുരക്ഷിതരായിരിക്കാം.അതു പോലെ നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തു കൊടുക്കാം.
നമുക്ക് സ്വയം ശുചിത്വം ഉളളവരാകാം. കൂടാതെ അതിൻെറ പ്രാധാന്യം മററുളളവരിലേക്കും എത്തിക്കാം.കൊറോണ വൈറസ്സ് നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന ഒന്നായതിനാൽ രോഗബാധ ഉളളവരിൽ നിന്ന് മററുളളവരിലേക്ക് പകരാൻ എളുപ്പമാണ്.അതു കൊണ്ട് എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കാം. എപ്പോഴും സോപ്പ് ഉപയോഗിച്ചും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചും 20 സെക്കന്റ് കൈകൾ കഴുകാം. മുഖം,കണ്ണ്,വായ് മുതലായവയിൽ തൊടുന്നത് കുറയ്ക്കാം. നമ്മൾ ആയിരിക്കുന്നിടം വൃത്തിയായി സൂക്ഷിക്കാം. പുറത്തിറങ്ങി കറങ്ങി നടക്കുന്നത് ഉപേക്ഷിക്കുക. കൊറോണ വൈറസ്സ് മൂലം കുറേ നല്ല കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. ധാരാളം വെളളം കുടിക്കുക,രോഗപ്രതിരോധശേഷി വർധിക്കുന്നതിന് vitamin c അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, തിളപ്പിച്ച വെളളം കുടിക്കുക. സാമൂഹിക അകലം പാലിച്ച് ബുദ്ധികൊണ്ടും മനസ്സ് കൊണ്ടും നമുക്ക് ഈ വിപത്തിനെ നേരിടാം. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കാം. ആഘോഷങ്ങളില്ലാത്ത അതിജീവനത്തിൻെറ കാലമാക്കി നമുക്ക് ഈ കാലത്തെ മാറ്റാം.എല്ലാം നല്ലതിന് എന്ന് വിശ്വസിച്ചു നമുക്ക് മുന്നോട്ട് നീങ്ങാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

സൈമൺ സിജോ
7 എ ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം