ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രകൃതിസൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സൗന്ദര്യം

പ്രകൃതി മനോഹാരിതകളുടെ ഒരു വലിയ കലവറയാണ്. മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ്. മനുഷ്യനിർമ്മിതമായ കലാസൗന്ദര്യം പ്രകൃതി സൗന്ദര്യത്തിന്റെ ഒരു അംശം മാത്രമാണെന്ന് സമ്മതിക്കേണ്ടി വരുകയും ചെയ്യുന്നു. എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടേതു തന്നെ. പ്രകൃതി എപ്പോഴും മാറികൊണ്ടിരിക്കുന്നു. അതിന്റെ ഓരോ ഭാഗവും ക്ഷണികമാണ്. പ്രകൃതി പലപ്പോഴും പലരീതിയിൽ പ്രതികരിക്കും. തീയാലും വെള്ളത്താലും പല പ്രകൃതി ക്ഷോഭങ്ങളും നേരിടേണ്ടിവരും. നാം പ്രകൃതിയെ ദ്രോഹിക്കുമ്പോഴാണ് പ്രകൃതി രോഷം കാണിക്കുന്നത്. മരം വെട്ടിനശിപ്പിച്ചും, പാടങ്ങളും മലകളും നികത്തിയും, ജലസ്രോതസുകൾ മലിനമാക്കിയും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു. ഇതിന്റെയെല്ലാ ഭവിഷ്യത്തും നമ്മൾ തന്നെ നേരിടണം. അതിനാൽ ഇങ്ങനെയുള്ള നീചപ്രവൃത്തികൾ ഉപേക്ഷിച്ച് പ്രകൃതിയെ സംരക്ഷിക്കാം. പ്രക‍ൃതിയുടെ മനോഹാരിത ആസ്വദിക്കാം.

ദേവനന്ദ അനിൽ
9 ബി ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം