ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ജൈവപ്രകൃതിസംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവപ്രകൃതി സംരക്ഷിക്കാം

നമുക്ക് കാടിനെക്കുറിച്ചും അതിൻെറ വന്യജീവിതത്തെക്കുറിച്ചും നല്ല ധാരണയുണ്ട്. എന്നാൽ നാം ജീവിക്കുന്ന ചുററുപാടുകളുടെ ജൈവപ്രകൃതിയെക്കുറിച്ച് ഒന്നും അറിയില്ല. നാം അതിനെ അവഗണിച്ചാൽ, പരിരക്ഷിക്കാതിരുന്നാൽ സ്വന്തം കാലിനടിയിലെ മണ്ണ് ചോർന്നു പോകും. നാം പോലും അറിയാതെ......നമ്മുടെ സൗകര്യത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി നാം പ്രകൃതിയെ ദുരുപയോഗിക്കുമ്പോൾ അത് നമ്മുടെ നാശത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത് എന്ന് ഓർമ്മിക്കുക.
നമ്മൾ നമ്മുടെ പ്രകൃതിയെ അഥവാ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയോ മലിനമാക്കുകയോ ചെയ്താൽ തുടർന്നു വരുന്ന ഭവ്യഷിത്ത് നാം തന്നെ നേരിടണമെന്ന് ഓർമ്മിക്കുക. കുന്നിടിക്കൽ, കാടുകൾ നശിപ്പിക്കൽ, വയലുകൾ നികത്തൽ എന്നിവയെല്ലാം പ്രകൃതി ചൂഷണങ്ങളാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുകയും , തുപ്പുകയും , പ്ളാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുകയും ചെയ്യുന്നത് പ്രകൃതി മലിനീകരണത്തിന് കാരണമാകുന്നു.ആയതിനാൽ നമ്മൾ നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുകയും മലിനമാക്കുകയും ചെയ്തതിൻെറ ഫലമായിട്ടാണ് 2018 ലെ പ്രളയം വരെ വന്നത്. ഇനി തുടർന്നു വരുന്ന ഭവിഷ്യത്ത് നാം തന്നെയും നമ്മുടെ വരും തലമുറകളും അനുഭവിക്കേണ്ടി വരും.
പണത്തിനും ആർഭാടത്തിനും വേണ്ടി വൃക്ഷങ്ങൾ വെട്ടിമുറിക്കുമ്പോൾ അത് ഭൂമിയെ എത്ര മാത്രം ഭൂമിയെ വേദനിപ്പിക്കുന്നു എന്ന് മനസിലാക്കാതെ ഓരോ വേരുകൾ പിഴുതെറിയുമ്പോൾ അത് നമ്മുടെ നാശത്തിലേക്കു തന്നെയാണ് വഴിയൊരുക്കുന്നത് എന്ന് നാം അറിയുന്നില്ല. നാം ഭൂമിയെ വേദനിപ്പിക്കുന്നതിൻെറ ഒരു തിരിച്ചടിയാണ് പ്രകൃതിദുരന്തങ്ങളും പ്ര‍കൃതിവിനാശങ്ങളുമായി പരിണമിക്കുന്നത്. ആയതിനാൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തി മൂലം നമ്മൾ നമുക്കു വേണ്ടിതന്നെ ഓരോ വിനാശത്തെയും വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്. ആയതിനാൽ നമുക്ക് ഒരു ദൃഢപ്രതിജ്ഞയെടുക്കാം, നാം മേലിൽ പ്രകൃതിയെ ചൂഷണം ചെയ്യുകയോ പ്രകൃതിയെ മലിനമാക്കുകയോ ചെയ്യില്ലന്ന്. നല്ല ഒരു നാളേയ്ക്കായി നമുക്കും കൈ കോർക്കാം.

ജർലിൻ ജയ്മോൻ
8 സി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം