ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അവധിക്കാലം

അഞ്ചാം തരത്തിലെ പരീക്ഷകൾ നടക്കുകയായിരുന്നു. കുട്ടികളെല്ല‍ാം വളരെ ശ്രദ്ധയോടെ പരീക്ഷ എഴുതുന്നു. എങ്ങും നിശബ്ദത. അവരിൽ ഒരാളായിരുന്നു ലക്കിയും. പെട്ടന്ന് അദ്ധ്യാപിക ഒരു അറിയിപ്പ് വായിച്ചു. നാളെ മുതൽ പരീക്ഷകൾ ഉണ്ടാകില്ല എന്നും കുട്ടികളുടെ വേനലവധി നേരത്തെ ആരംഭിക്കും എന്നതും ആയിരുന്നു അത്. പിന്നീട് അവിടെ എന്താണ് സംഭവിച്ചത് എന്ന് പറയേണ്ടതില്ലല്ലോ. കുട്ടികളെല്ലാം പരീക്ഷയുടെ കാര്യം മറന്ന് അവധിക്കാല മേളത്തിലായി അവരുടെ മനസ്സ്.
പരീക്ഷ കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ വീട് വരെ കുട്ടികളുടെ മനസ് നിറയെ ഫുട്ബോളും സൈക്കിളും ഒക്കെ ആയിരുന്നു. നമ്മുടെ ലക്കിയാണെങ്കിൽ വീട്ടിൽ ചെന്ന് ചായ പോലും കുടിക്കാതെയാണ് സൈക്കിളും എടുത്ത് കളിക്കളത്തിലേക്കു പോയത്. പിറേറ ദിവസവും അവൻ കളിക്കാൻ പോയി. അവർ കൂട്ടുകാർ എല്ലാവരും പല കളികൾ കളിച്ചു. ഷട്ടിൽ, ഫുട്ബോൾ , ഓട്ടപ്പിടുത്തം അങ്ങനെ പലതും. അവരെല്ലാവരും വളരെ സന്തോഷിച്ചു.
അടുത്ത ദിവസം പ്രഭാതക്രിയകൾ കഴിഞ്ഞ് കളിക്കാൻ പോകാൻ തുടങ്ങിയ ലക്കിയെ അവന്റെ അമ്മ തടഞ്ഞുകൊണ്ട് പറഞ്ഞു:" മോനെ ലക്കി, ഇന്ന് പുറത്തിറങ്ങരുത്. കാരണം ഇന്ന് ലോക് ഡൗൺ ആണ് കൊറോണ വൈറസ് കാരണം.”
അപ്പോൾ ലക്കി അവന്റെ അമ്മയോട് ചോദിച്ചു:"അമ്മേ എന്താണ് കൊറോണ വൈറസ് എന്താണ് ലോക് ഡൗൺ"
അപ്പോൾ അവന്റെ അമ്മ അവന് പറഞ്ഞു കൊടുത്തു:” മോനെ കൊറോണ ഒരു രോഗമാണ് വൈറസ് എന്നത് ജീവനുളള വസ്തുക്കളിലെ നിലനിൽക്കൂ. നമ്മുടെ നാട് ഇപ്പോൾ കൊറോണ വൈറസ് മൂലം കഷ്ടപ്പെടുന്നു. ഇത് മൂലം എത്രയോ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.അതുകൊണ്ട് ഇതിൻെറ വ്യാപനം തടയാൻവേണ്ടി നാം എല്ലാവരും ഭവനങ്ങളിൽ ആയിരിക്കണം. പുറത്ത് എങ്ങും പോകരുത് . അങ്ങനെ വൈറസിന് ജീവനുളള വസ്തുക്കൾ കിട്ടുകയില്ല. ഇങ്ങനെ പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുന്നതാണ് ലോക് ഡൗൺ.”
ലക്കി ഈ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ട് വീട്ടിൽ തന്നെ ഇരുന്നോളാം എന്ന് അമ്മയോടു പറഞ്ഞു. അങ്ങനെ അവൻ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി.എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ അവന് ഒരു പടം വരയ്ക്കാൻ തോന്നി. അങ്ങനെ പടം വരച്ചും അമ്മയെ സഹായിച്ചും, കഥപുസ്തകം വായിച്ചും, ടി വി കണ്ടും അവൻ സമയം ചെലവാക്കി. അങ്ങനെ മൂന്നുനാലാഴ്ച അവൻ ഇങ്ങനെയെല്ലാം ചെയ്തു. പിന്നെ ഒരു ദിവസം ദേഷ്യവും സങ്കടവും ഒക്കെ വന്നു. കാരണം അവൻ വീട്ടിലിരുന്ന് മടുത്തു. അപ്പോൾ ലക്കി സങ്കടത്തോടെ പറഞ്ഞു:“ഈ കൊറോണ എന്ന മഹാവ്യാധി വന്നില്ലായിരുന്നു എങ്കിൽ എത്ര സുന്ദരമായേനെ എൻെറ ഈ അവധിക്കാലം. !”
അങ്ങനെ ദേഷ്യം വന്നെങ്കിലും പിന്നീട് അവനെ അമ്മ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ ലോക് ഡൗൺ കാലത്ത് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെയും, ആര്യോഗ്യ പ്രവർത്തകരുടെയും ,ഭരണാധികാരികളുടെയും ത്യാഗമനോഭാവം അവൻെറ മനസിൽ തെളിഞ്ഞു വന്നു. അങ്ങനെ രോഗവിമുക്തമായ ഒരു ദേശവും പ്രത്യാശയുടെ നല്ല നാളുകളും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ അവൻ ഉറങ്ങാൻ പോയി.

അലൻ മാത്യു മനോജ്
7 എ ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ