ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/എന്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അച്ഛൻ

കേരളത്തിലാണ് ഞങ്ങൾ താമസിക്കുന്നത്. അച്ഛൻ, അമ്മ, അച്ചച്ഛൻ, അച്ഛമ്മ, ഞാൻ. മാളവിക, അതാണ് എന്റെ പേര്. ഞങ്ങൾ വളരെ സന്തോഷമായി ജീവിക്കുകയായിരുന്നു. അച്ഛൻ ആമ്പുലൻസ് ഡ്രൈവറാണ്. അമ്മ വീട്ടമ്മ. അച്ഛൻ എന്നും രാവിലെ ജോലിക്ക് പോയി വൈകിട്ട് തിരിച്ചുവരും. എന്നാൽ ഇപ്പോൾ മാസം ഒന്നായി ഞാൻ എന്റെ അച്ഛനെ കണ്ടിട്ട്. അമ്മയോട് ചോദിക്കുമ്പോഴെല്ലാം പറയും, അച്ഛൻ രാത്രി വരുമെന്ന്. പക്ഷേ ഞൻ കണ്ടതേയില്ല. ഇടയ്ക്കെല്ലാം അമ്മ പറയുന്നതു കേൾക്കാം" ഈ കൊറോണ കാരണം പുറത്തിറങ്ങാനും വയ്യ" എന്നൊക്കെ. കൊറോണ കാരണമാണത്രേ അച്ഛൻ വരാത്തത്.അച്ഛനും എന്നെ കാണാത്തതുകാരണം വിഷമം കാണും. അച്ഛൻ എന്നും ഫോൺ വിളിക്കും. അമ്മയെയും എന്നെയും അച്ചച്ഛനെയും അച്ഛമ്മയേയും കാണാനും വിവരങ്ങൾ അറിയുവാനും. അങ്ങനെയിരിക്കെ അച്ഛൻ ഒരു ദിവസം വിളിച്ചു പറഞ്ഞു, ഞങ്ങൾ റോഡരികിൽ ചെന്നു നിൽക്കാൻ. കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു അച്ഛൻ ഓടിക്കുന്ന വണ്ടി. രോഗി ഉണ്ടായിരുന്നതിനാൽ അച്ഛൻ വണ്ടി നിറുത്തിയില്ല. ഞാൻ അച്ഛന് ടാറ്റാ കൊടുത്തു. അച്ഛൻ ഞങ്ങൾക്കും. വണ്ടി നിറുത്താതെ ചീറിപാഞ്ഞു പോയി

ജോയ്സി സിബി
10 ഡി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ