ഒലയിക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മനുഷ്യനെ കൊല്ലുന്ന ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ കൊല്ലുന്ന ഭൂതം

ഞങ്ങൾ സ്കൂളിൽ പതിവ് പോലെ പോയി. ഉച്ചഭക്ഷണം കഴിക്കുമ്പോൾ ടീച്ചർ വന്നു പറഞ്ഞു. കോവിഡ് 19 എന്ന മഹാമാരി കേരളത്തിൽ സ്ഥിരീകരിച്ചത് കൊണ്ട് സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു എന്ന്. ഈ രോഗം ചൈനയിലെ വുഹാനിലാണ് തുടങ്ങിയത്. പിന്നീട് ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചു. ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. ലക്ഷകണക്കിനാളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തും നിരവധി ആളുകൾ മരിച്ചു. നമ്മുടെ സംസ്ഥാനത്തും ഈ രോഗം ബാധിച്ചു. രണ്ടു പേർ മരിച്ചു. ഈ രോഗത്തെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും മറ്റ് സഹപ്രവർത്തകരും കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ഉപയോഗിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മൂടുക, ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ഈ രോഗം പടരാതിരിക്കാൻ രാജ്യം മൊത്തം ലോക്ക്ഡൌൺ ആണ് പ്രഖ്യാപിച്ചത്. ഓരോ വ്യക്തിയും സ്വയം നിയന്ത്രിച്ചാൽ ഈ രോഗത്തെ തടഞ്ഞു നിർത്താം. ശുചിത്വം പാലിക്കുക, വൃത്തിയുളള വസ്ത്രം ധരിക്കുക, നഖം വെട്ടുക, നമ്മുടെ വീടും പരിസരവും ശുചിയായി വെയ്ക്കുക. കോവിഡ് എന്ന രോഗത്തെ തുരത്താൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കാം........

സൂര്യദേവ്
3 ഓലായിക്കര നോർത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം