ഐ എം യു പി എസ് അഴിക്കോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1960 ൽ അഴീക്കോട് ഇർശാദുൽ മുസ്ലിമീൻ സംഘത്തിന്റെ മടിത്തട്ടിൽ കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള യു.പി സ്കൂളായി ജനനം. പടിഞ്ഞാറ് കടപ്പുറം ഭാഗത്തും തെക്ക് കായലോരത്തുമുള്ള വീടുകളിൽ നിന്നുള്ള കുട്ടികൾക്ക് അഴീക്കോട് ജെട്ടിയിൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരനുഗ്രഹമായിരുന്നു. ആദ്യമായി ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയത് കൊല്ലത്തുവീട്ടിൽ മുഹമ്മദുണ്ണി മകൻ അബ്ദുൽ ഖാദറായിരുന്നു. ഇപ്പോഴത്തെ മാനേജർ എ. എം മുഹമ്മദ് സഈദും ഹെഡ്മിസ്ട്രസ്സ് എൻ.എം. ഷൈജയുമാണ്. 1973 കളിൽ ആയിരത്തി ഇരുനൂറിലേറെ വിദ്യാർത്ഥികളും 45 അധ്യാപകരുമായി കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി സ്കൂളായി വിരാജിച്ചിരുന്ന ഈ വിദ്യാലയത്തിൽ 8/6/2017 ലെ കണക്കുപ്രകാരം 22 ഡിവിഷനുകളിലായി 810 വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. ഉപജില്ലയിൽ ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞെട്ടുണ്ട്.
തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറു കോണിൽ പടിഞ്ഞാറ് അറബിക്കടലും തെക്ക് കായലും അതിരിടുന്ന അഴീക്കോട് എന്ന തീരദേശഗ്രാമം. മത്സ്യബന്ധനവും വിപണനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ട് കഴിയുന്നവരും . സാധാരണക്കാരായ കർഷകരും കാർഷികതൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്. 1950കളുടെ ആരംഭത്തിൽ അഴീക്കോട് ജെട്ടിയിൽ ഒരു നമസ്കാരപ്പള്ളി നിലവിലുണ്ടായിരുന്നു. ആയിടയ്ക്ക് കുമരനെല്ലൂർ സ്വദേശിയായ ഹാജി സി. എ. അബ്ദുല്ല മൗലവി ഇവിടം സന്ദർശിക്കുകയും നാട്ടുപ്രമാണികളും പ്രധാനികളുമായ ആളുകളെ നേരിൽ കണ്ട് പള്ളിയുടെ കീഴിൽ ഒരു "ദർസ്" (മതപഠനകേന്ദ്രം) തുടങ്ങണമെന്ന നിർദേശം അവർക്കുമുമ്പാകെ സമർപ്പിക്കുകയും ചെയ്തു. താമസിയാതെ ഈ ആശയം പ്രാവർത്തികമാക്കപ്പെട്ടു അപ്രകാരം രൂപപ്പെട്ട ദർസിന്റെയും പള്ളിയുടെയും ഭരണം നടത്തിയിരുന്നത് ഹാജി എൻ.എം അഹമ്മദുണ്ണി സാഹിബ് സെക്രട്ടറിയും, എം കെ അബ്ദു റഹിമാൻ സാഹിബ് സെക്രട്ടറിയും, പി. കെ. കാദർ ഹാജി ഖജാഞ്ചിയു മായുള്ള കമ്മിറ്റിയായിരുന്നു. പിൽക്കാലത്ത് ഈ പള്ളിയുടെ കീഴിൽ ഒരു മദ്രസയും അറബിക്കോളേജും അനാഥശാലയും സമാരംഭിക്കുകയുണ്ടായി.
1951 ൽ ഇർഷാദുൽ മുസ്ലിമീൻ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ മേൽസൂജിപ്പിച്ച സ്ഥാപനങ്ങളെല്ലാം സംഘത്തിന്റെ ഭരണത്തിൽ കീഴിൽ വന്നു. സംഘത്തിന്റെ
ബൈലോയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുരയും നടത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യമാണ് പ്രധാനമായും ഉൾകൊിരുന്നത്. ബൈലേയുടെ അംഗീകാരശേഷം തുടർന്ന് 1960 ൽ കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചുള്ള എയ്ഡഡ് യു.പി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ അതുവരെ അനംഗീകൃതമായി നടത്തപ്പെട്ടുവന്ന ക്ലാസുകൾ ഇതോടെ ചേർക്കപ്പെടുകയുായത്. അഴീക്കോട് വില്ലേജ് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നതുകൊണ്ട് ഈ വിഭാഗത്തിൽപെട്ട കുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നതെങ്കിലും നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയത് കൊല്ലത്തുവീട്ടിൽ മുഹമ്മദുണ്ണി മകൻ അബ്ദുൾകാദർ ആയിരുന്നു. ആദ്യഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ നിന്നും വടക്കേ മലബാറിൽ നിന്നും ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലിചെയ്തുവന്നു. അധ്യാപക നിയമനത്തിന് ഒരിക്കലും ജാതി മത മാനദണ്ഡങ്ങൾ ഇല്ലായിരുന്നതിനാലാകാം ആദ്യ പലഘട്ടങ്ങളിലും ഈ വിദ്യാലയത്തിൽ അമുസ്ലിം അധ്യാരകരാണ് ഭൂരിപക്ഷമായിരുന്നതെന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും.
വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന പി.കെ. അബ്ദുള്ള സാഹിബ്, ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എ.കെ അബ്ദുള്ള സാഹിബ്, സ്പീക്കറായിരുന്ന കെ.എം '. സീതിസാഹിബ്, എഞ്ചിനീയർ ടി.പി. കുട്ടിയാമുസാഹിബ് തുടങ്ങിയവരുടെ പ്രവർത്തനഫലമായി ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒന്നു മുതൽ 6 വരെ സ്റ്റാന്റേഡുകൾ ഒറ്റയടിക്കാണ് ആരംഭിച്ചത്.
ഈ സ്കൂളിന്റെ ആവിർഭാവത്തിന് മുമ്പ് ആ പ്രദേശത്ത് ആകെയുണ്ടയിരുന്ന ഗവ. എൽ.പി സ്കൂളിൽ നിന്നും പിൽക്കാലത്ത് സ്താപിതമായ പൊയ്ലിങ്ങപറമ്പ് ഹമദാനിയ എൽ.പി. സ്കൂളിൽ നിന്നും പുറത്തുവരുന്ന വിദ്യാർത്ഥികൾ മിക്കവാറും തുടർന്നുപഠിക്കാൻ ഇവിടേക്ക് വന്നിരുന്നതു കൊണ്ടും അനാഥശാലയിലെ അന്തേവാസികളുടെ സ്കൂൾ പ്രവേശനം കൊണ്ടും ഈ വിദ്യാലയം അതിവേഗം വളർന്നു. 1970കളിൽ 33 ഡിവിഷനുകളോടുകൂടി കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി സ്കൂളുകളിൽ ഒന്നായി.
സ്പെഷലിസ്റ്റ് - ലാംഗ്വേജ് (ക്രാഫ്റ്റ്, മ്യൂസിക്, ഡ്രിൽ, നീഡിൽ വർക്കിംഗ്, ഉറുദു, സംസ്കൃതം...) തസ്തികൾ മിക്കതും 1970കളിൽ ഈ വിദ്യാലയത്തിൽ ഉണ്ടയിരുന്നു. ഗവ. വിദ്യാലയത്തിൽ നിന്നും 55 വയസ്സിൽ റിട്ടയർ ചെയ്ത അധ്യാപകർക്ക് എയ്ഡഡ് വിദ്യാലയങ്ങളിൽ 60 വയസ്സ് വരെ തുടർന്ന് ജോലി ചെയ്യാം എന്ന 1963 ലെ ഉത്തരവു പ്രകാരം ഈ വിദ്യാലയത്തിൽ ധാരാളം അധ്യാപകർ തുടർന്ന് ജോലി ചെയ്തിരുന്നു. ഒറ്റയടിക്ക് 6-ാം സ്റ്റാന്റേർഡ് വരെ തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം 7-ാം സ്റ്റാന്റേർഡിന് അംഗീകാരം ലഭിക്കാൻ താമസിച്ചപ്പോൾ അധ്യാപകരുടെ സത്യാഗ്രഹസമരത്തോടെ അതിനും അനുമതി ലഭിച്ചു.
കൊടുങ്ങല്ലൂർ ഉപജില്ലയിൽ മുമ്പില്ലാത്ത വിധം 1974-ൽ വിപുലമായ തോതിൽ ഒരു ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുകയുായി. 1970 കളിൽ കൊടുങ്ങല്ലൂർ ഉപജില്ലാ സ്പോർട്സിൽ പലതവണ ഓവറോൾ ചാമ്പ്യൻമാരാകുകയും ഈ വിദ്യാലയത്തിലെ സീനത്ത് എ.എ എന്ന വിദ്യാർത്ഥിനി സ്റ്റേറ്റ് മത്സരത്തിൽ പങ്കെടുക്കുകയും, കായികാധ്യാപകനായ കെ.വി അലവി മാസ്റ്ററും പലതവണ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുകയും ചെയ്തുട്ടുണ്ട്.
1960-ൽ സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ മാനേജർ അബ്ദുൾ ഹാജിയും ഹെഡ്മാസ്റ്റർ ടി.എം ആലിമുഹമ്മദ് മാസ്റ്ററുമായിരുന്നു. 1976 ൽ സ്കൂളിൽ കോപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയികയും തുടക്കം മുതലേ ആരംഭിച്ചു.
സമീപ എൽ.പി വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്തതും അൺഎയ്ഡഡ് സ്ഥാപനങ്ങളുടെ തള്ളിക്കയറ്റവും മൂലം പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ ഡിവിഷനുകളിൽ കുറവ് സംഭവിച്ചെങ്കിലും ക്രമേണ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തി ഇപ്പോൾ 26 ഡിവിഷനുകളിലായി 33 അധ്യാപകരും 819 കുട്ടികളുമായി ഈ സ്ഥാപനം നിലകൊള്ളുന്നു.