സഹായം Reading Problems? Click here


ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണ വൈറസ് എന്ന മഹാമാരി കാരണം നമ്മുടെ പരീക്ഷകളെല്ലാം മാറ്റിവെച്ചു. അതുകൊണ്ട് നാളെ മുതൽ സ്കൂളുകൾക്ക് മുടക്കമായിരിക്കും. ടോം കൂട്ടുകാരോട് പറഞ്ഞു. കൊറോണയുടെ മുഴുവൻ പേര് കോവിഡ്-19 ആണെന്നും അതിൻെറ ജനനസ്ഥലം ചൈനയാണെന്നും എനിക്കറിയാം ചില്ലൻ കുരങ്ങൻ പറഞ്ഞു. പക്ഷേ അതൊന്നും അറിഞ്ഞിട്ടു ഒരുകാര്യവുമില്ലല്ലോ, ഈ മഹാമാരിയെ എങ്ങനെ പ്രധിരോധിക്കാം എന്നാണ് നാം അറിയേണ്ടത്. അതിന് മറുപടി പറഞ്ഞത് ആനക്കുട്ടനാണ്. നമ്മൾ കഴിയാവുന്നത്ര വീട്ടിലിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുമ്പോൾ വീട്ടൽനിന്ന് ഒരാൾമാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. കൈകൾ ഇരുപത് മിനിറ്റ് കൂടുമ്പോൾ സോപ്പോ ഹാൻഡ്‍വാഷോ ഉപയോഗിച്ച് നന്നായി കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയുമായി ബന്ധപ്പെചുക. ഇതൊക്കെയാണ് ഈ വിപത്തിനെ നമ്മുടെ രാജ്യത്തുനിന്നും തുരത്തിയോടിക്കാൻ ചെയ്യേണ്ടത്. വരൂ കൂട്ടുകാരെ നമക്കെല്ലാവർക്കും ഒന്നിച്ച് കൊറോണയെ പ്രതിരോധിക്കാം. അവർ എല്ലാവരും കൂടി പറഞ്ഞു.

ആൽബിയറോസ് പി. ബി.
3 ബി ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര തൃശ്ശൂർ, തൃശ്ശൂർ വെസ്റ്റ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം