ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം; ഇന്നിന്റെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം; ഇന്നിന്റെ ആവശ്യം


സമ്പൂർണവികസനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ലോകരാഷ്ട്രങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ വികസനം അടിസ്ഥാനപരമായും ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള സമൂഹം ഏതൊരു രാജ്യത്തിനും മുതൽക്കൂട്ടാണ്. ആരോഗ്യവും അദി നിവേശവുമുള്ളവർക്കു മാത്രമേ രാജ്യത്തിൻ്റെ വികസന പാതയിൽ വഴികാട്ടികളാവാൻ സാധിക്കുകയുള്ളൂ. ആരോഗ്യമുള്ള സമൂഹത്തിന് വേണ്ടത് രോഗം വരാതിരിക്കുവാനുള്ള സാഹചര്യങ്ങളാണ്. അതിനാൽ രോഗപ്രതിരോധനപ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ വലിയ പ്രധാനമുണ്ട്. രോഗപ്രതിരോധന പ്രവർത്തനങ്ങൾ തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ്. വിടാണ് നമ്മുടെ ആദ്യത്തെ പാഠശാല. രോഗങ്ങൾ വരാനുളള സാഹചര്യങ്ങൾ നമ്മുടെ വീടുകളിൽ തന്നെയുണ്ടെന്ന് നാം ഓർക്കണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക , ശുചിയായ പാത്രങ്ങളും മറ്റും ഉപയോഗിക്കുക, വീടും പരിസരങ്ങളും വൃത്തിമായി സൂക്ഷിക്കുന്ന തുടങ്ങിയവ രോഗപ്രതിരോധനത്തിന് വീടുകളിൽ ചെയ്യാവുന്ന കുറച്ച് പ്രവൃത്തികൾ മാത്രം. ഇതൊടൊപ്പം തന്നെ പ്രാധാന്യമുണ്ട് രോഗങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന്. ഏതെല്ലാം രോഗങ്ങൾ എങ്ങനെയെല്ലാം പകരുന്നു എന്നത് നാം അറിഞ്ഞിരിക്കേണ്ടതാണ്. ജീവിതശൈലിരോഗങ്ങൾ തടയുവാൻ ഭക്ഷണകാര്യത്തിലും നാം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കുടുംബം ഒത്തുച്ചേർന്നുള്ള കളികളും വ്യായാമ മുറകളും ശാരീരകവും മാനസികവും ആയ ആരോഗ്യവും ഊർജ്ജവും ഉറപ്പാക്കുന്നു. നമ്മുടെ പരിസരങ്ങളും നാം ജീവിക്കുന്ന ചുറ്റുപ്പാടുകളും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പൊതുയിടങ്ങളിലും മറ്റും തള്ളപ്പെടുന്ന മാലിന്യം വിവിധരോഗങ്ങൾ പരത്തുന്ന ജീവികളുടെ ആവാസകേന്ദ്രങ്ങളാകുന്നു. അതിനാൽ കൃതി മായി മാലിന്യസംസ്കരണം നാം ശീലിക്കേണ്ടിരിക്കുന്നു. അയൽപക്കവേദികളടെയും കുടുംബ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ മാലിന്യസംസ്ക്കരണത്തിനും മറ്റുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നത് നമുക്ക് ആശ്വസിക്കാവുന്ന വസ്തുതയാണ്. വിവിധ സംഘടനകൾ നടത്തുന്ന രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ മറ്റും പൊതുജനങ്ങൾക്ക് രോഗങ്ങളെക്കുറിച്ചും മറ്റുമുള്ള രോഗ പ്രതിരോധത്തെയും കുറിച്ചുമുള്ള അറിവ് പ്രദാനം ചെയ്യാൻ ഉതകുന്നതാണ്. ഒരു സമൂഹത്തിൽ അതിവേഗത്തിൽ പടർന്നപിടിച്ച് വലിയ നാശം വിതയ്ക്കുന്ന രോഗങ്ങളെയാണ് നാം പകർച്ചവ്യാധി എന്ന പേരിട്ടു വിളിക്കുന്നത്. ഇവയിൽത്തന്നെ ഏറ്റവും വേഗത്തിൽ പകരുന്നതാണ് വായുജ്യരോഗങ്ങൾ. ഇന്നുലോകത്ത് അതിവേഗത്തിൽ പടർന്നു പിടിച്ചുക്കൊണ്ടിരിക്കുന്ന കോവിഡ് -19 അഥവാ കോറോണ വൈറൽ ഡിസിസ് ഇതിനുദാഹരണമാണ്. അതിനാൽ വായുജന്യ രോഗങ്ങൾ തടയാൻ കടുത്ത ജാഗ്രത ആവിശ്യമാണ്. രോഗികളിൽ നിന്ന് പരാമാവധി അകലം പാലിക്കാനും രോഗികൾ ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. അവ അണുവിമുക്തമാക്കുകയും വേണം. ഉചിതമായ മുഖാവരണങ്ങളും കൈയ്യുറകളും മറ്റും ധരിക്കുകയും വേണം. കൈകളും ശരീരവും അണുവിമുക്തമാക്കാൻ നന്നായി കഴുകുകയും വേണം. മറ്റൊരു വിഭാഗത്തിൽപ്പെടുന്നതാണ് ജലജന്യരോഗങ്ങൾ. മലിനജലത്തിലൂടെയും മലിനജലത്തിൽ പാകം ചെയ്ത ഭഷണത്തിലൂടെയുമാണ് ഇവ പകരുന്നത്. അതിനാൽ നമ്മുടെ ജലസ്രോതസ്സുകൾ നാം ശുചിയായി പരിപാലിക്കണം. കോളറ, ടൈഫോയിഡ് പോലുള്ള ജലജന്യരോഗങ്ങൾ തടയാൻ നാം തിളപ്പിച്ചാറിയതും മലിനമുക്തവുമായ ശുദ്ധജലം ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. നാം ഇന്ന് ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും എല്ലാം അപകടകാരികളായ രാസവസ്തുക്കൾ കലർന്നവയാണ്. ഇവ തടയാൻ വേണ്ട പ്രവൃത്തികൾ നാം സ്വീകരിക്കണം - അടുക്കളത്തോട്ടം എന്ന പദ്ധതി വളരെ സഹായകമാണ് ഇതിൽ. എൻഡോസൾഫാൻ എന്ന രാസവസ്തു കാസർഗോഡ് ജില്ലയിൽ അനേകം നിഷ്കളങ്കമനുഷ്യരുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ ഇന്നു നിലവിലുണ്ട്. കോവിഡ് - 19 ഭീതി നിറഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സർക്കാറിൻ്റെ നിർദേശങ്ങൾക്കു നേരേ നാം കണ്ണടയ്ക്കാതെ ഒരു തുറന്ന മനോഭാവമാണ് നാം സ്വീകരിക്കേണ്ടത്. പരിഭ്രാന്തിയല്ലാ ജാഗ്രതയാണ് വേണ്ടത്. രോഗവ്യാപനം വലിയ തോതിൽ തടയാൻ അടച്ചുപൂട്ടൽ എന്ന ആശയം സർക്കാർ മുൻപോട്ട് വച്ചത്. ഇതിന് നാം സഹകരിച്ചതിൻ്റെ ഫലമായാണ് കേരളത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കുറയുന്നത്. രാജ്യത്തിൻ്റെ പുരോഗതിയാകുന്ന കപ്പലിൻ്റെ നാവികരാണ് നാം. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുത്ത് രാജ്യത്തിൻ്റെ സമുന്നതിക്കായി നമുക്ക് യത്നിക്കാം. ശാരീരകവും മാനസികവും സമൂഹപരവുമായ ആരോഗ്യമാണ് നമുക്കാവശ്യം. ഇതിനായി വേണ്ടതെല്ലാം നമുക്ക് ചെയ്യാം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആവശ്യകമാണ്. കോവിഡ് -19 നെ നമുക്ക് ശക്തിയായി പൊരുതാം. മനുഷ്യജീവൻ ഒരു പളുങ്കുപാത്രമാണ്. രോഗങ്ങൾ അതിനെ താറുമാറാക്കാതിരിക്കാൻ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം.

അനീറ്റ മരിയ
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം