ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ


കോവിഡെന്നൊരു രോഗവ്യാധിയെ
പേടിച്ചു കൂട്ടിലിരിക്കേണ്ട നാളുകൾ സന്തതം.
അറിവില്ലായ്മയിലൂടെയീ വ്യാധികൾ
ലോകമെമ്പാടും പരന്നിട്ടന്നൂ...
പിഞ്ചുമക്കളും വൃദ്ധ
ജനങ്ങളെ പോലുമീ കോരി പിടിക്കുന്ന
വ്യാധിയെ പിടിച്ചു കെട്ടേണ്ട സമയമിന്നാഗതം.
ആദിവേണ്ടിന്നു വ്യാധിയെ തുരത്തുവാൻ!
കരുതലാണിന്നു വേണ്ടതും നമ്മളിൽ.
മാസക്കു ധരിച്ചു മുന്നേറുവാൻ, കൈകൾ കഴുകി
വ്യാധിയെ തുരത്തുവാൻ, നമ്മളിൽ ആത്മവിശ്വാസം കുടികൊള്ളണം.
ഓർക്കുവിൻ മക്കളേ കഴിഞ്ഞ കാലമത്രയും,
പ്രളയ മുഖത്തിലും ഓഖിയും റീത്തയും ആഞ്ഞടിച്ചപ്പോഴും,
നാം ഒറ്റക്കെട്ടായ് പിന്നിട്ട നാളുകൾ...
ഓർമ്മയുണ്ടാവണം ഒന്നാണു നമ്മൾ,
മതമില്ല മനുഷ്യനെന്നൊരു ജാതി മാത്രമുണ്ടാവണം...
നമ്മളൊറ്റക്കെട്ടായ്നാളുകൾ പിന്നിട്ടാൽ, എന്നുമൊരു
കൈത്താങ്ങായ് മാറിയാൽ കോവിഡിനെ തുരത്താനതു മതിയാകിലും.
ഒപ്പമുണ്ട് ആരോഗ്യ പ്രവർത്തകർ, ഒപ്പമുണ്ടിന്നു
ഡോക്ടറും നേഴ്സുമാരൊപ്പമുണ്ട് നമ്മളോരോര്ത്തരും.
ജാഗ്രത പാലിച്ചു വീട്ടിലിരിക്ക നാം.
ബ്രേക്ക് ദ ചെയ്നിൽ പങ്കുചേർന്നീടനാം.
ജാഗ്രത വേണമിന്നു, രോഗം പരത്തുന്ന
കണ്ണിയിൽ ഒരാളാവാതിരിക്കാൻ. ഇന്നൽപ്പമകന്നിരിക്കാം...
നാളെ നമുക്കടുത്തിരിക്കാനായ്... ആദി വേണ്ടിന്നു വ്യാധിയെ
തുരത്തുവാൻ...കരുതലാണിന്നു സുപ്രധാനം...


സാന്ദ്ര എൻ.എസ്
9 B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത