ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കാലം



കാലമേ, നീ നിൻ കറുത്ത വിരലുകളാൽ
പടർത്തിടുന്ന സകല വ്യാധികളെയും
തുടച്ചുനീക്കുവാൻ അദൃശ്യമാം കരങ്ങൾ കോർക്കുന്നു ഞങ്ങൾ....
നീ തളർത്തുമ്പോൾ ഉണർത്തെഴുന്നേൽക്കുന്നു ഞങ്ങൾ
പ്രതിരോധമാണ് ശക്തി എന്ന തിരിച്ചറിവോടെ...
മനസ്സിൽ ധൈര്യം പകരുന്ന
വെള്ളരിപ്രാവുകളുടെ സ്നേഹവും
കാക്കിക്കുള്ളിലെ കരുതലും,
നമുക്ക് അതിജീവനമാർഗ്ഗമാവുന്നു...
നീ തൊടുത്തുവിടുന്ന ഓരോ പ്രളയവും
നിപ്പയും കൊറോണയുമെല്ലാം
ചേർത്തിടുന്നു ഞങ്ങളെ അദൃശ്യമായി ...
അദൃശ്യമാം കൈകൾ കോർത്തു
പൊരുതിടുന്നു ഞങ്ങൾ കൊറോണക്കെതിരെ
അതിജീവനത്തിനായി....


അക്ഷയ ഷാജു
9D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത