ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ ഇഷ്ടപ്പെടുന്ന മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ ഇഷ്ടപ്പെടുന്ന മുത്തശ്ശി

ഒരു പുഴക്കരയിലാണ് ജാനു അമ്മൂമ്മയുടെ വീട് . പ്രകൃതിയെ സ്നേഹിക്കുന്ന പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുമായിരുന്ന ജാനു അമ്മൂമ്മ ഒരു ദിവസം പുഴക്കരയിലൂടെ നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. എന്തന്നല്ലേ ... പറയാം ഒരു ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നു. ഇത് കണ്ട അമ്മൂമ്മയ്ക്ക് ദേഷ്യവും അതിലുപരി സങ്കടവും തോന്നി. അങ്ങനെ മുത്തശ്ശി ലോറിക്കാരന്റെ അടുത്തുചെന്ന് ചോദിച്ചു. അല്ല ഇതൊക്കെ എന്താ ? ഇതൊക്കെ ഈ പുഴയിലൊഴുക്കാനാണോ നിന്റെ ഭാവം ? "അല്ലാതെ ഇതൊക്കെ എന്ത് ചെയ്യാനാ മുത്തശ്ശി" നിന്നെ പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവർ ഇങ്ങനെ ചെയ്താൽ നമ്മുടെ പുഴയൊക്കെ നശിക്കില്ലെ? മുത്തശ്ശിയോട് തർക്കിക്കാനാകാതെ അദ്ദേഹം ലോറിയുമായി പോയി. കൂട്ടുകാരെ , ലോറിക്കാരൻ ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാവും. മുത്തശ്ശിയെ പോലെ നമുക്കും പ്രകൃതിസംരക്ഷണ പ്രവർത്തനത്തിൽ മുങ്ങി ഇറങ്ങാം.

റാബിയത്തുൽ അദവിയ്യ
4 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ