ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/പോറ്റമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പോറ്റമ്മ

ഈ കാണും പ്രകൃതിയാണെന്റെ അമ്മ
ശുദ്ധവായുവും വെള്ളവും വാസസ്ഥലവും-
തരുന്ന പ്രകൃതിയാണെന്റെ പോററമ്മ
               പച്ചവിരിച്ചുളള കുന്നുകളും മലനിരകളും
               പിന്നെ പച്ചപട്ടു വിരിച്ച പോലുള്ള നെൽപ്പാടങ്ങളും
               ഇളം കാറ്റിലാടും നെൽക്കതിരുകളും
               ഹാ ! എന്തു ഭംഗിയാണെന്റെ അമ്മയെ കാണാൻ
ഞാൻ ബാല്യകാലത്തിൽ പിച്ചവെച്ചു നടന്നൊരു
ഭൂമി മാതാവാണെന്റെ അമ്മ.
എനിക്കു ഭക്ഷിപ്പാൻ ഫലങ്ങളും കായ്കളും
തരുന്നൊരു പ്രകൃതിയാണെന്റെ അമ്മ
                 പക്ഷിമൃഗാദികൾക്കു വാസസ്ഥലമേകും
               നന്മനിറഞ്ഞൊരു പോറ്റമ്മ.
              ഭൂമിയിൽ മനുഷ്യർക്ക് അന്നവും ജീവജലവും
              തരുന്നൊരു പുണ്യ മാതാവാണെന്റെയമ്മ
  ആ പ്രകൃതിയാം അമ്മയെ നാമിന്നു
   പലവിധത്തിലും ദ്രോഹിക്കുന്ന
   കുന്നുകൾ ഇടിക്കുന്നു , വനങ്ങൾ നശിപ്പിക്കുന്നു
    പുഴകൾ മലിനമാക്കുന്നു നമ്മൾ മക്കൾ
               ഇടയ്ക്കമ്മ രുദ്രഭാവം പൂണ്ടപ്പോൾ
              വന്നു പ്രളയവും കൊടുങ്കാറ്റും മഹാമാരികളും
             എന്തു ചെയ്യണമെന്നറിയാതെ നമ്മൾ മക്കൾ
              ഭയത്തോടെ വീട്ടിലിരിക്കുന്നു.
പ്രകൃതിയാം അമ്മയെ സംരക്ഷിക്കേണ്ടത്
മക്കളാം നമ്മുടെ കർത്തവ്യം .
പ്രകൃതിക്ക് ദോഷങ്ങൾ വരാത്ത രീതിയിൽ
ആവണം നമ്മുടെ വികസനങ്ങൾ .
              നട്ടിടേണം പുതിയ വൃക്ഷങ്ങൾ നമ്മൾ
             ഭൂമി മാതാവിനു തണലേകുവാനായി
             നോക്കേണം പുഴകൾ മലിനമാകാതെ
              ജീവജലത്തെ സംരക്ഷിക്കുവാനായി .
മാറ്റേണം നമ്മുടെ ശീലങ്ങളൊക്കെയും
പൊറ്റമ്മയാം നമ്മുടെ പ്രകൃതിക്കുവേണ്ടി .
 

വരുൺ പി വിനോദ്
5 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്.കുുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത