ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

2020 മാർച്ച് ആദ്യ ആഴ്ചയിൽ തന്നെ പരീക്ഷ അവസാനിച്ചു ഞങ്ങൾ വീടുകളിൽ ഇരിക്കാൻ തുടങ്ങി. ഇതിനു കാരണം ചൈനയിൽ ബാധിച്ച കൊറോണ (കോവിഡ് -19)എന്ന വൈറസിൻറെ വ്യാപനം രാജ്യത്ത് കടന്ന് കൂടിയത് മൂലമാണ്. ഒരിക്കൽ ചൈന എന്ന രാജ്യം ജനങ്ങൾ ഭക്ഷണം പോലും കിട്ടാനില്ലാതെ വളരെയേറെ കഷ്ടപ്പെട്ടു .അങ്ങനെ ജനങ്ങൾ കുറേശ്ശെ മരിക്കാൻ തുടങ്ങി അപ്പോൾ ജനങ്ങൾ കാടുകളിൽ പോയി മൃഗങ്ങളേയും പക്ഷികളേയും വേട്ടയാടാൻ തുടങ്ങി.വിശപ്പ് മൂലം ഏത് ജീവിയേയും അവർ കഴിക്കാൻ തുടങ്ങി .അങ്ങനെ ചൈന ഭരണഘടനയിൽ വന്നപ്പോൾ അവിടുത്തെ ഒരു നിയമം വന്നു ഏതു മൃഗത്തെയും അവർക്ക് കഴിക്കാൻ അനുവാദം നൽകി അങ്ങനെ അവർ പട്ടി ,പൂച്ച ,പാമ്പ് മുതലായവയും കാട്ടിൽ ഉള്ള മറ്റു മൃഗങ്ങളെയും കഴിക്കുവാൻ തുടങ്ങി 2019 ഡിസംബർ ആയപ്പോഴേക്കും വുഹാൻ നഗരത്തിൽ ഭക്ഷണമേള വരികയും അവിടെ വളരെ വലിയ ജനക്കൂട്ടം ഉണ്ടായി മേളയിൽ പാമ്പ് , വവ്വാൽ, പൂച്ച ,പട്ടി , ഈനാംപേച്ചി വരെ വിൽപ്പനയ്ക്ക് ഉണ്ടായിരുന്നു ഈ ഈനാംപേച്ചി യുടെ ഭക്ഷണം ചെറിയ ഉറുമ്പുകളും ചത്ത ചെറുജീവികളും ആണ് ഈ ജീവികളിൽ വളരെയധികം ബാക്ടീരിയകളും വൈറസുകളും ഉണ്ട് ഈ വൈറസുകൾ ഈനാംപേച്ചി യുടെ ഉള്ളിൽ കടക്കുകയും ചെയ്യും ഈ ജീവികളെ മനുഷ്യർ പച്ചയ്ക്കാണ് കഴിക്കുന്നത് .ഈനാംപേച്ചിടെ ഉള്ളിലെ ബാക്ടീരിയയും വൈറസും മനുഷ്യൻറെ ശരീരത്തിൽ കടക്കുകയും കാലക്രമേണ അത് വർദ്ധിച്ച ഒരു പകർച്ചവ്യാധിയായി തീരുകയും ചെയ്യുന്നു അതിന് ഒരു ഉദാഹരണമാണ് നമ്മുടെ ലോകം കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ (കോവിഡ് -19) ചൈനയിലെ വുഹാനിൽ ആണ്കണ്ടുപിടിച്ചത് ആദ്യമായി ആ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും അങ്ങനെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും പടർന്നു അങ്ങനെ നമ്മുടെ ഇന്ത്യയിലും വന്നു തുടർന്ന് നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ് എത്തി. കേരളത്തെ മുഴുവനും ഭീതിയിൽ ആഴ്ത്തിയ കോവിഡ് -19 ഏന്ന വൈറസ്. കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഇതിൻറെ കൂടുകയും ചെയ്തു. തുടർന്ന് നമ്മുടെ ഭരണകർത്താക്കൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി 2020 മാർച്ച് 15 ആം തീയതി ഓടുകൂടി കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഇരുപതാം തീയതി ഓടുകൂടി സമ്പൂർണ്ണ അടച്ചിടൽ ആയിത്തീരുകയും ചെയ്തു .ഇപ്പോഴും അത് തുടരുന്നു . ഇതിനെ തുരത്താൻ വേണ്ടി നമ്മൾ മുൻകരുതൽ എടുക്കണം

.സോപ്പും സാനിറററൈസറും ഉപയോഗിച്ച് കൈകൾ കഴുകുകയും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക .വ്യക്തിശുചിത്വം നിർബന്ധമായും പാലിക്കുക. ആളുകളിൽ നിന്ന് അകലം പാലിക്കുക,ജലദോഷം ചുമ തൊണ്ടവേദന എന്നീ അസുഖങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് ആശുപത്രികളിൽ എത്തിച്ചേരുക ,രോഗം ഇല്ലാത്തവർ വീടിനുള്ളിൽ തന്നെ തുടരുക

ഈ കാലഘട്ടത്തിൽ നമുക്ക് വേണ്ടി രാവുംപകലും കഷ്ടപ്പെട്ട് ഡോക്ടർസിനും നഴ്സുമാർക്കും എല്ലാം ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം ഒപ്പം അതിജീവനത്തിൻറെ പുതിയ മുഖം വരുംനാളുകളിൽ കാണാം നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കാം.......

ആഷിൻ ഡിൻസൊ
6 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്.കുുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം