ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/കൊറോണയിലെ ഒരു ദിനം
കൊറോണയിലെ ഒരു ദിനം
രാവിലെ ഉമ്മയുടെ വിളി കേട്ട് എഴുന്നേൽക്കാൻ താല്പര്യമില്ലാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉമ്മ നമസ്കരിക്കാൻ വിളിക്കുകയാണ്. ഉണർന്നു എന്തുചെയ്യാൻ, ആ ചിന്തയാണ് മനസ്സിൽ ഓടി വന്നത്. സ്കൂൾ ഇല്ല, കല്യാണം ഇല്ല, പുറത്തേക്ക് പോവാൻ പറ്റില്ല. ഉപ്പ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ പോയപ്പോൾ കൊച്ചനുജന് പാർക്കിലേക്ക് പോകണം എന്ന് വാശി. പാർക്കിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞ അനിയനോട് കൊറോണയാണ് പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്ന് പറഞ്ഞാണ് ഉപ്പ അവനെ പേടിപ്പിച്ച് നിർത്തിയത്. കൊറോണ എന്ന രോഗത്തിൻറെ പല കാര്യങ്ങളും ഞാൻ പത്രത്തിലും ടിവിയിലും കണ്ടിട്ടുണ്ടായിരുന്നു. ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു. മുൻകരുതലായി വ്യക്തി ശുചിത്വം പാലിക്കാനും കൈകൾ സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാനും ആണ് പറഞ്ഞിരിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് പൊത്തി പിടിക്കാം. സാമൂഹിക അകലം പാലിക്കുക. വീട്ടിൽ തന്നെ തങ്ങണം. ഈ കാര്യങ്ങളെല്ലാം പത്രത്തിലും ടിവിയിലും കണ്ടത് ഓർത്തുകൊണ്ട് ഞാൻ അങ്ങനെ കിടക്കുകയായിരുന്നു. എവിടെനിന്നോ അമ്മയുടെ ശബ്ദം പിന്നെയും എൻറെ ചെവിയിലേക്ക് വന്നു അടിച്ചു. പെട്ടെന്ന് മഹാമാരിയെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉമ്മയുടെ വിളി എന്നെ ഉണർത്തി. അടുത്ത വിളിക്കു മുന്നേ ഞാൻ എഴുന്നേറ്റു ഉമ്മയുടെ അടുത്തേക്ക് പോയി. ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്ക് വേണ്ടിയും ഞാനും പ്രാർത്ഥനയിൽ മുഴുകി..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ